Image

പാറമ്പുഴ കൂട്ടക്കൊല കേസില്‍ നരേന്ദ്രകുമാറിന്‌ വധശിക്ഷ; മൂന്നു ലക്ഷം രൂപ പിഴ

Published on 21 March, 2017
പാറമ്പുഴ കൂട്ടക്കൊല കേസില്‍ നരേന്ദ്രകുമാറിന്‌ വധശിക്ഷ; മൂന്നു ലക്ഷം രൂപ പിഴ



കോട്ടയം:പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്‍പ്രദേശ്‌ ഫിറോസാബാദ്‌ സ്വദേശി നരേന്ദ്രകുമാറിന്‌ വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്‌ജി എസ്‌.ശാന്തകുമാരിയാണ്‌ വിധി പറഞ്ഞത്‌.

 പ്രതി കുറ്റക്കാരന്നെന്ന്‌ കണ്ടെത്തിയ കോടതി രണ്ടു തവണ മാറ്റിവച്ച ശേഷമാണ്‌ ഇന്ന്‌ ശിക്ഷ വിധിച്ചത്‌. കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതി മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ നല്‍കണമെന്നും വ്യക്തമാക്കി.

2015 മെയ്‌ 16ന്‌ പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്‌ കോടതി വിധി. കൊല്ലപ്പെട്ട ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍.

 മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്‍പ്പിച്ചുമാണ്‌ കൊലപ്പെടുത്തിയത്‌. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ്‌ ഒഴിക്കുകയും ചെയ്‌തിരുന്നു. കൊലക്ക്‌ ഉപയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍ നിന്നു പൊലീസ്‌ കണ്ടെടുത്തു.

സംഭവത്തിന്‌ ശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദ്രകുമാര്‍ ഫിറോസാബാദിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ മെയ്‌ 22ന്‌ പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രോസിക്യൂഷന്‍ 56 സാക്ഷികളെയാണു വിസ്‌തരിച്ചത്‌.

കൊലപാതകത്തിനു ശേഷം പ്രതി കൈവശപ്പെടുത്തിയ മൊബൈല്‍ ഫോണുകള്‍, പ്രസന്നകുമാരിയുടെ ആഭരണങ്ങള്‍ അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകള്‍, വാച്ചുകള്‍, സ്വര്‍ണ്ണമാല, രൂപ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. പ്രസന്നകുമാരിയുടെ വള, മാല എന്നിവയെ കൂടാതെ ഇവരുടെ മുറിച്ചെടുത്ത ചെവി ഉള്‍പ്പെടെയുള്ള കമ്മലും പ്രതിയുടെ ബാഗില്‍ നിന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട പ്രവീണ്‍ വീടിന്‌ സമീപം നടത്തിയിരുന്ന െ്രെഡക്‌ളീനിംങ്ങ്‌ സ്ഥാപനത്തില്‍ തുണി തേയ്‌പ്പു ജോലിക്കാരനായിരുന്നു നരേന്ദ്രകുമാര്‍. സംഭവത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദ്രകുമാര്‍ ട്രെയിനില്‍ കയറി സ്വദേശമായ ഫിറോസാബാദിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു. 

തുടര്‍ന്ന്‌ ഇയാളെ മെയ്‌ 22ന്‌ പാമ്പാടി സി ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രോസിക്യൂഷന്‍ 56 സാക്ഷികളെ വിസ്‌തരിച്ചു. 60 പ്രമാണങ്ങളും 42 തൊണ്ടി മുതലും ഹാജരാക്കി. എണ്‍പത്തിനാല്‌ ദിവസം കൊണ്ട്‌ പൊലീസ്‌ കുറ്റപത്രം തയ്യാറാക്കി 2015 ഓഗസ്റ്റ്‌ 10ന്‌ കുറ്റപത്രം സമര്‍പ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക