Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് മാര്‍ച്ച് 30ന്

ജിമ്മി കണിയാലി Published on 21 March, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് മാര്‍ച്ച് 30ന്
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ തുടര്‍ന്നുള്ള കര്‍മ്മ പരിപാടികള്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ്  ഡ്രൈവ് ഈ മാര്‍ച്ച് 30 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ (1717 Rand Rd, Desplaines, IL) വെച്ച് നടത്തപ്പെടുന്നതാണ്.

ഏതാണ്ട് 150തോളം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഈ ചടങ്ങില്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564) ആയി ബന്ധപ്പെടുക.
ഏപ്രില്‍ 1ന് സിഎംഎ ഹാളില്‍വച്ച് നടക്കുന്ന ചീട്ടുകളി മത്സര(56)ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തയായി. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്യാസ് പുല്ലാപ്പള്ളില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.

ഏപ്രില്‍ 22 ന് നടക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ ഭംഗിയായി പുരോഗമിക്കുന്നു. ഓണ്‍ലൈനായി പണമടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് കലാമേളാ ഭാരവാഹികളായ ജിതേഷ് ചുങ്കത്ത്, സിബിള്‍ ഫിലിപ്പ്, സക്കറിയ ചേലക്കല്‍ എന്നിവര്‍ പറഞ്ഞു.

മെയ്മാസം 6-ാം തീയതി സി.എം.എ ഹാളില്‍ വെച്ച് സൗജന്യ നിരക്കില്‍ ഒരു സിപിആര്‍ ക്ലാസ് നടത്തുന്നു.Director of Nursing at Presence Health and Nurse Manager at Holy Family Medie Cetnre  ഷിജി അലക്‌സ് ആണ് ക്ലാസ് നടത്തുക. ആദ്യമായി സിപിആര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ളവരും, സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലുമായി (847 373 8756) ബന്ധപ്പെടുക.

ചിക്കാഗോയിലെ വിവിധ മലയാളികള്‍ക്കെല്ലാം ഒന്നിച്ചുകൂടുവാനും ഗൃഹാതുരസ്മണകള്‍ പങ്കുവെയ്ക്കുവാനുമായി ജൂണ്‍ 17 ശനിയാഴ്ച 12 മണിമുതല്‍ 6 മണി വരെ ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് നടത്തപ്പെടുന്നതാണ്. ഡെസ്പ്ലയിന്‍സിലെ Big Bend Lake ]mÀ¡n (Golf and bender Rd)ല്‍ വെച്ചാണ് പിക്‌നിക് നടത്തപ്പെടുക. ജാതി മത ഭേദമില്ലാതെ, പ്രാദേശികമായ തരംതിരിവില്ലാതെ എല്ലാ മലയാളികള്‍ക്കും ഈ പിക്‌നിക്കില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി മൂക്കേട്ട് (847 401 2742), മനു നൈനാന്‍ (847 532 9384), ജോഷി പുത്തൂരാന്‍ (630 544 7780), സഖറിയ ചേലക്കല്‍ (630 605 1172) എന്നിവരുമായി ബന്ധപ്പെടുക.
ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 6 മണിവരെ മൗണ്ട് പ്രോസ്പക്ടിലുള്ള Rec Plex Mount Prospect Park District ല്‍ വെച്ച് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതായിരിക്കും. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി, ആ ടൂര്‍ണ്ണമെന്റിന്റെ വിശദവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഓണാഘോഷം സിഎംഎ ഓണം 2017 സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടുകൂടി താഫ്റ്റ് ഹൈസ്‌ക്കൂളില്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ഘോഷയാത്രയും പൊതുസമ്മേളനവും കലാപരിപാടികളും നടത്തപ്പെടും.

സംഘടനയുടെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സിഎംഎ ഹാളില്‍ ചേരുന്നതാണ്. ഭരണഘടനാ ഭേദഗതിയും മറ്റ് വിഷയങ്ങളും ആ ജനറല്‍ബോഡിയില്‍ ചര്‍ച്ചചെയ്യും.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് (വിദ്യാഭ്യാസ പ്രതിഭാ പുരസ്‌ക്കാരം) ഈ വര്‍ഷവും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറി (847 877 3316).

കലാമേളയോടനുബന്ധിച്ചു നടത്തുന്ന സ്‌പെല്ലിംഗ് ബി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷം ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
യോഗത്തില്‍ അച്ചന്‍കുഞ്ഞ് മാത്യു, ടോമി അമ്പനാട്ട് തുടങ്ങിയവരും സംസാരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റിലും ഫേസ്ബുക്ക് പേജില്‍നിന്നും ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി


ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് മാര്‍ച്ച് 30ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക