Image

മ്യൂസിക്‌247 'അങ്കമാലി ഡയറീസ്‌'ലെ `ദോ നൈന` ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 21 March, 2017
മ്യൂസിക്‌247 'അങ്കമാലി ഡയറീസ്‌'ലെ `ദോ നൈന` ഗാനത്തിന്റെ  വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ (മ്യൂസിക്‌247), ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച 'അങ്കമാലി ഡയറീസ്‌'ലെ ഏവര്‍ക്കും പ്രിയങ്കരമായി തീര്‍ന്ന `ദോ നൈന` ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു.

 പ്രീതി പിള്ളയുടെ വരികള്‍ക്ക്‌ പ്രശാന്ത്‌ പിള്ള ഈണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്രീകുമാര്‍ വാക്കിയില്‍ ആണ്‌.

നടന്‍ ചെമ്പന്‍ വിനോദ്‌ ജോസ്‌ ആദ്യമായി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ നായകനായി അവതരിപ്പിക്കുന്ന ആന്റണി വര്‍ഗ്ഗീസ്‌ ഉള്‍പ്പടെ 86 പുതുമുഖങ്ങളാണ്‌ അണിനിരക്കുന്നത്‌. ഛായാഗ്രഹണം ഗിരീഷ്‌ ഗംഗാധരനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. വിജയ്‌ ബാബുവാണ്‌ Friday Film House (െ്രെഫഡേ ഫിലിം ഹൌസ്‌)ന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. ഈ മാസം 2നു റിലീസ്‌ ചെയ്‌ത 'അങ്കമാലി ഡയറീസ്‌'ന്‌ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ്‌ ലഭിക്കുന്നത്‌.

`ദോ നൈന` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=WFHURuf_R3s


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌.

 ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക