Image

ശ്രേയ ഘോഷാലും മെഴുകുമ്യൂസിയത്തില്‍

Published on 21 March, 2017
 ശ്രേയ ഘോഷാലും   മെഴുകുമ്യൂസിയത്തില്‍


ഡല്‍ഹി: വിശ്വപ്രസിദ്ധമായ മെഴുകുപ്രതിമ മ്യൂസിയമായ മാഡം തുസ്സൌഡ്‌സ്‌ ഇന്ത്യയില്‍ തുറക്കുന്ന ശാഖയില്‍ ഗായിക ശ്രേയ ഘോഷാലിന്റെ പ്രതിമ സ്ഥാപിക്കും. ഇന്ത്യയിലെ മാഡം തുസ്സൌഡ്‌സില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗായികയാണ്‌ ശ്രേയ. ജൂലൈയില്‍ ഡല്‍ഹിയില്‍ മ്യൂസിയം തുറക്കും. വിവിധ മേഖലകളില്‍ പ്രശസ്‌തരായ 50 പേരുടെ പ്രതിമകളാണ്‌ ഇവിടെ സ്ഥാപിക്കുക. 

പഠനകാലത്തുതന്നെ ഗായികയായി പ്രശസ്‌തി നേടിയ ശ്രേയ, ബോളിവുഡില്‍ 15 വര്‍ഷം തികയ്‌ക്കുന്നതിന്റെ ഭാഗമായാണ്‌ പ്രതിമ സ്ഥാപിക്കുന്നത്‌. അമിതാഭ്‌ ബച്ചന്‍, പോപ്‌ ഗായിക ലേഡി ഗാഗ തുടങ്ങിയവരുടെ പ്രതിമകളും ഇവിടെയുണ്ടാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക