ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബാലയ്യ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് ഹോട്ട് താരം സണ്ണിലിയോണുമുണ്ടെന്ന് റിപ്പോര്‍ട്ട് . പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് പുരി തന്നെയാണ് സണ്ണിയെ വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ നടന്ന റോഗിന്റെ ഓഡിയോ ലോഞ്ചില്‍ സണ്ണിയുടെ ഡാന്‍സുണ്ടായിരുന്നു. ഇതിലെ പ്രകടനം കണ്ട് പുരി താരത്തില്‍ ഇംപ്രസായെന്നും അതിനാലാണ് തന്റെ പുതിയ ചിത്രത്തില്‍ സണ്ണി ഉണ്ടാവണമെന്ന് നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ തെലുഗില്‍ ഈയൊരു സിനിമ മാത്രമല്ല സണ്ണിയ്ക്കുള്ളത്. രാജശേഖര്‍ നായകനായെത്തുന്ന പി എസ് വി ഗരുഡ വേഗയിലും ഐറ്റം ഡാന്‍സിനായി താരസുന്ദരിയെത്തുമെന്നാണ് വാര്‍ത്തകള്‍.