Image

ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിനു പറ്റില്ലെങ്കില്‍ പ്രതിമാസം രണ്ടരലക്ഷം രൂപ വേണം; രംഭ

Published on 21 March, 2017
ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിനു പറ്റില്ലെങ്കില്‍ പ്രതിമാസം രണ്ടരലക്ഷം രൂപ വേണം; രംഭ

പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ഭര്‍ത്താവ് ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചര്‍ച്ചനടത്താന്‍ മദ്രാസ് ഹൈക്കോടതി അവരോട് നിര്‍ദ്ദേശിച്ചു.

കാനഡയിലെ വ്യവസായിയായ ഇന്ദിരാകുമാറിനും മക്കള്‍ക്കുമൊപ്പം ജീവിക്കുന്നതിന് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബക്കോടതിയെ സമീപിച്ച രംഭ, പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കോടതിനിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇന്ദിരാകുമാറും മക്കളും അമ്മയും ഹൈക്കോടതിയിലെത്തി. തനിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ലെങ്കില്‍ പ്രതിമാസം രണ്ടരലക്ഷം രൂപം ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചനടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. 2010ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും നാളുകളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.

നേരത്തെ മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് രംഭ കുടുംബകോടതിയെ സമീപിച്ചിരുന്നു. ചെന്നൈ കുടുംബകോടതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളുടെയും പൂര്‍ണഅവകാശം തന്റെ പേരിലാക്കണമെന്ന് നടി അപേക്ഷ നല്‍കിയിരിക്കുന്നത്. ഭര്‍ത്താവായ ഇന്ദിരന്‍ മുന്‍പ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും പിന്നീട് ഈ ബന്ധം 2003ല്‍ വേര്‍പിരിഞ്ഞതായും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പറയാതെയാണ് രംഭയുമായി വിവാഹം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2010ലായിരുന്നു രംഭഇന്ദിരന്‍ വിവാഹം. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതാണെന്ന വാര്‍ത്ത നാളുകള്‍ക്ക് ശേഷമാണ് രംഭ അറിയുന്നത്. മാത്രമല്ല ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതായും രംഭ വെളിപ്പെടുത്തി.

തുടര്‍ന്ന് കാനഡയിലെ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കുട്ടികളുടെ അടുത്ത് നിന്നും മാറിത്താമസിക്കേണ്ടി വന്നു. പിന്നീട് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയെ തുടര്‍ന്നാണ് കുട്ടികളെ രംഭയ്ക്ക് തിരികെ ലഭിച്ചക്കുന്നത്. ഇന്ദ്രന്‍ ഇതിനെതിരെ കനേഡിയന്‍ കോടതിക്ക് പരാതി നല്‍കിയെങ്കിലും കോടതി നിരസിച്ചു. പിന്നീട് കുടുംബാംഗങ്ങള്‍ രംഭയോട് മാപ്പു പറയുകയും ബന്ധം വീണ്ടും തുടരുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇന്ദ്രന്‍ രംഭയെയും മക്കളെയും ഉപേക്ഷിച്ച് കാനഡയിലേക്ക് തിരികെ മടങ്ങി. 2010ലാണ് തമിഴ് വംശജനും കനേഡിയന്‍ പൗരനുമായ ഇന്ദ്രന്‍ പത്മനാഥനെ രംഭ വിവാഹംകഴിച്ചത്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നുരുന്ന താരസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിന്നു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്.സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, ഫിലിം സ്റ്റാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക