Image

കേളി കലാമേള: ഷോര്‍ട്ട് ഫിലിം വിജയികള്‍ക്ക് കാഷ് അവാര്‍ഡ്

Published on 21 March, 2017
കേളി കലാമേള: ഷോര്‍ട്ട് ഫിലിം വിജയികള്‍ക്ക് കാഷ് അവാര്‍ഡ്
  സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാലാമത് ഇന്റര്‍നാഷണല്‍ കലാമേളയോട് അനുബന്ധിച്ചു ആഗോള അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് കലാമേള അരങ്ങേറുക. 

അഞ്ചു മിനിറ്റു വരെ ദൈര്‍ഘ്യം വരുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000 രൂപയും 10,000 രുപയും 5000 രൂപയും ട്രോഫിയും പ്രശംസാപത്രവും നല്‍കുന്നതാണ്. 

രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മേയ് 20 വരെ സ്വീകരിക്കും. മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകന്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിധി നിര്‍ണയിക്കും. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ഫിലിമിന് ജനപ്രിയ അവാര്‍ഡുകളും നല്‍കുന്നു. ഷോര്‍ട്ട് ഫിലിം മത്സരങ്ങളോടൊപ്പം തന്നെ ഫോട്ടോഗ്രാഫി, ഓപ്പണ്‍ പെയിന്റിംഗ് എന്നീ മത്സരങ്ങളും നടക്കും. മത്സര ഇനങ്ങളില്‍ പ്രായഭേദമന്യ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 

വിവരങ്ങള്‍ക്ക്:  :www.kalamela.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക