Image

പമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായി

(ജോര്‍ജ്ജ് ഓലിക്കല്‍) Published on 21 March, 2017
പമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായി
ഫിലാഡല്‍ഫിയ: പ്രസിഡന്റ് ട്രമ്പിന്റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് ഇന്ത്യന്‍ സമൂഹത്തിലെ ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ ഫിലാഡല്‍ഫിയായിലെ എമിഗ്രേഷന്‍ അറ്റോര്‍ണിയും പമ്പയുടെ സജീവ പ്രവര്‍ത്തകനുമായ ബാബു വറുഗീസിന്റെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ സെമിനാറും ചോദ്യോത്തരവേളയുംമാര്‍ച്ച് 12-ന് പമ്പ ഇന്ത്യന്‍ കമ്മ}ണിറ്റിസെന്ററില്‍ സംഘടിച്ചു.

അറ്റോര്‍ണി ബാബു വറുഗീസിന്റെ പ്രഭാഷണത്തില്‍ ശരിയായരേഖകള്‍ സമര്‍പ്പിച്ച് അമേരിക്കയില്‍ കുടിയേറിയവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനും അനധികൃതകുടിയേറ്റക്കാരെഒഴിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കമാണ് ഈ പുതിയ ബില്ല് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

ജനങ്ങള്‍ ഇപ്പോള്‍ ആശങ്കപ്പെടുന്ന കുടിയേറ്റ നിയമഭേദഗതി,1996 -ല്‍ ബില്‍ ക്‌ളിന്റന്‍ പ്രസിഡന്റായിരുന്നപ്പോള്‍ നിലവില്‍ വന്ന Ilegal Immigration Reform and Immigrant Responsibility Act (IIRIRA) നിയമഭേദഗതിയായിരുന്നെന്നും എന്നാല്‍ ഈ നിയമം ഇക്കാലമത്രയും ഗൗരവമായി നടപ്പിലാക്കിയിരുന്നില്ല. ട്രമ്പ് പ്രസിഡന്റ് ആയശേഷം നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് ശക്തമായ നീക്കങ്ങള്‍ തുടങ്ങിഅത്ത്വരിതഗതിയിലാക്കുന്നതിന് 15000എമിഗ്രേഷന്‍ ആന്റ് കസ്റ്റമ്‌സ്ഓഫീസര്‍മാരെ പുതിയതായി നിയമിക്കുന്നതിനുള്ള ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറ്റോര്‍ണി ബാബു വറുഗീസ് പറഞ്ഞു.

ലീഗല്‍ എമിഗ്രന്റ് അഥവാ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ കാലാവധിക്കുശേഷം മാതൃരാജ്യത്തേí് തിരികെഅയയ്ക്കാമെന്നും നിയമം പറയുന്നു, അതിനാല്‍ എതെങ്കിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ വക്കീലിന്റെ സഹായം തേടുന്നത് ബുദ്ധിയായിരിക്കും എന്നും പറഞ്ഞു.

അടുത്തകാലത്ത് ഇന്ത്യന്‍ വംശജരോടുള്ള ഇവിടെത്തുകാരുടെ സമീപനത്തില്‍ മാറ്റംവന്നിട്ടുണ്ടെന്നും ആക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കരുതുന്നത് ബാലിശമാണെന്നും, ഒറ്റപ്പെട്ട സംഭവങ്ങള്‍ അങ്ങിങ്ങ് ഉണ്ടാകുന്നതിനെ പെരുപ്പിച്ച് ട്രമ്പ് ഭരണകൂടത്തോട് സഹീഷ്ണതയില്ലാത്ത വാര്‍ത്തമാദ്ധ്യങ്ങള്‍ പടച്ചിറക്കുന്ന ജന്നങ്ങളായി മാത്രംകണ്‍ടാല്‍മതിയെന്നും, ഈ അവസരം മുതലാക്കി അരക്ഷിതാവസ്ഥ ഉണ്‍ടാക്കാന്‍ ശ്രമിക്കുന്നവര്‍ എമിഗ്രന്‍സിന്റെ ഉയര്‍ച്ചയില്‍ അസൂയയുള്ളവരാണെന്നും, അതിനാല്‍ ഇങ്ങനെയുള്ളവരെ പ്രകോപിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും, ഉദാഹരണമായി പൊതുസ്ഥലങ്ങളിലും, ജോലിസ്ഥലങ്ങളിലും ഇന്ത്യക്കാര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ കഴിവതും ഇംഗ്‌ളീഷില്‍ ആശയവിനിമയം നടത്തുന്നത് നന്നായരിക്കുമെന്നും പറഞ്ഞു.

അമേരിക്കയിലെ പൗരന്മാരുടെ ജോലി നഷ്ടപ്പെടുത്തുന്ന എച്ച്. വണ്‍. ബി വിസകാറ്റഗറിയില്‍ സമൂല പരിവര്‍ത്തനത്തിനുള്ള ബില്‍ തയ്യാറായിക്കൊണ്ടിരിക്കുയാണെന്നും അത് പാസ്സായാല്‍ അമേരിക്കയില്‍ ബിസ്സനസ് നടത്തുന്ന ടെക്‌നോളജി കമ്പനികള്‍ക്ക് വന്‍ പ്രഹരമായിരിക്കും സംഭവിക്കുക. കുറഞ്ഞവേതനത്തില്‍വിദേശരാജ്യങ്ങളില്‍നിന്നുജോലിക്കാരെകൊണ്‍ടുവരുന്നവര്‍ക്ക് അമേരിക്കന്‍ ജോലിക്കാര്‍ക്ക് നല്‍കുന്ന ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാദ്ധ്യസ്ഥരാകുമ്പോള്‍ അമേരിക്കയില്‍ നിന്നുതന്നെ ജോലിക്കാരെ കണ്‍ടെത്താന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. ഇന്ത്യപോലുള്ള രാജ്യങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സെമിനാര്‍ ഉത്ഘാടനം ചെയ്തു.
സെമിനാറിലും ചോദ്യോത്തരവേളയിലും നിരവധി ഇന്ത്യാക്കാര്‍ പങ്കെടുത്തു. എമിഗ്രേഷന്‍ അറ്റോര്‍ണി ബാബു വറുഗീസ് നേതൃത്വം കൊടുത്ത സെമിനാറിന്റെ വിജയത്തിനായി പമ്പ പ്രസിഡന്റ് അലക്‌സ് തോമസ,് ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, ജോര്‍ജ്ജ് ഓലിക്കല്‍, രാജന്‍ സാമുവല്‍, ഫീലീപ്പോസ് ചെറിയാന്‍ എന്നിവരോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചു.

എമിഗ്രേഷന്‍ സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെടുക: ബാബു വറുഗീസ് (അറ്റോര്‍ണി അറ്റ് ലോ) 267 872 0377
പമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായിപമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായിപമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായിപമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായിപമ്പയുടെ എമിഗ്രേഷന്‍ സെമിനാര്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക