Image

ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുപ്പ്‌ നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച്‌ മായാവതി

Published on 21 March, 2017
ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുപ്പ്‌ നടത്താന്‍  ബിജെപിയെ വെല്ലുവിളിച്ച്‌ മായാവതി


ന്യൂഡല്‍ഹി: ബിജെപിയെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച്‌ ബിഎസ്‌പി അദ്ധ്യക്ഷ മായാവതി. ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബാലറ്റ്‌ പേപ്പര്‍ തെരഞ്ഞെടുപ്പ്‌ നടത്തണം എന്നായിരുന്നു മായാവതിയുടെ വെല്ലുവിളി. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു മായാവതി. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ രാജ്യത്ത്‌ നിരോധിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്‌ അധികാരത്തില്‍ ഇരുന്നപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്‌ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ സ്വതന്ത്രമായും സുതാര്യമായും തെരഞ്ഞെടുപ്പ്‌ നടത്താന്‍ തടസ്സമാണെന്നായിരുന്നു. 

അധികാരത്തിലെത്തിയപ്പോള്‍ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകളെ ന്യായീകരിക്കുകയുമാണ്‌. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിച്ചതിലെ ക്രമക്കേട്‌ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്നും മായാവതി പറഞ്ഞു.

ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിക്കാതെ ബാലറ്റ്‌ പേപ്പര്‍ ഉപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും മായാവതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക