Image

ദോഹയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ്‌ കോഴിക്കോട്‌ സ്വദേശി യുവാവ്‌ മരിച്ചു

Published on 24 February, 2012
ദോഹയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ്‌ കോഴിക്കോട്‌ സ്വദേശി യുവാവ്‌ മരിച്ചു
ദോഹ: ഖത്തറില്‍ ടാങ്കര്‍ റോഡരികിലേക്ക്‌ മറിഞ്ഞ്‌ മലയാളി െ്രെഡവര്‍ മരിച്ചു. കോഴിക്കോട്‌ താമരശ്ശേരി അടിവാരം കമ്പിവേലുമ്മല്‍ അബ്ദുല്‍ഗഫൂര്‍ (ശുക്കൂര്‍35) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ച്‌ മണിയോടെ ഉംസലാലിനടുത്ത്‌ മുജാര്‍ എന്ന സ്ഥലത്താണ്‌ അപകടം.
അഞ്ച്‌ വര്‍ഷത്തിലധികമായി ഖത്തറിലുള്ള അബ്ദുല്‍ഗഫൂര്‍ അല്‍ഖോറിലുള്ള ഷമ്മാരി ട്രാന്‍സ്‌പോര്‍ട്ടേഷന്‌ കീഴിലെ സ്വീവേജ്‌ ടാങ്കറില്‍ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു.

ഇന്നലെ രാവിലെ ടാങ്കറുമായി പോകുമ്പോള്‍ റോഡരികിലേക്ക്‌ തെന്നിമാറി ഇടിച്ച്‌ മറിഞ്ഞാണ്‌ അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ഗഫൂര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ്‌ പറഞ്ഞു. െ്രെഡവിംഗിനിടെ അബ്ദുല്‍ഗഫൂര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ്‌ നിഗമനം. മൂന്ന്‌ മാസം മുമ്പാണ്‌ അബ്ദുല്‍ഗഫൂര്‍ അവധിക്ക്‌ നാട്ടില്‍ പോയി വന്നത്‌. ഭാര്യയും മൂന്ന്‌ മക്കളുമുണ്ട്‌.
ഹമദ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക