Image

ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും ട്രമ്പ്

പി. പി. ചെറിയാന്‍ Published on 21 March, 2017
ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും ട്രമ്പ്
വാഷിംഗ്ടണ്‍: ഒബാമ കെയര്‍ നീക്കം ചെയ്തു പകരം യു എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന മിഡ് ടേം ഇലക്ഷനില്‍ സീറ്റ് നഷ്ടപ്പെടുമെന്ന് ട്രമ്പ് മുന്നറിയിപ്പു നല്‍കി.

മാര്‍ച്ച് 21 ന് കാപ്പിറ്റോളില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ട്രമ്പ് അഭിപ്രായം തുറന്ന് പറഞ്ഞത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല അംഗങ്ങളും ഹെല്‍ത്ത് കെയര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ട്രമ്പ് കര്‍ശന നിലപാട് സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായത്. മാര്‍ച്ച് 23 വ്യാഴാഴ്ചയാണ് ബില്‍ യു എസ് കോണ്‍ഗ്രസ്സില്‍ വോട്ടിനിടുക.

പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഹെല്‍ത്ത് കെയര്‍ ബില്ല് പാസ്സാക്കിയെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.

ഒബാമ കെയര്‍ നീക്കം ചെയ്ത് പകരം ജനങ്ങള്‍ക്ക് പ്രയോജനകരവും, ചിലവ് കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുമെന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ട്രമ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ഹെല്‍ത്ത് കെയര്‍ കോണ്‍ഗ്രസ്സില്‍ പരാജയപ്പെടുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ ബില്‍ പാസ്സാക്കുവാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


പി. പി. ചെറിയാന്‍

ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും ട്രമ്പ്ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും ട്രമ്പ്
Join WhatsApp News
Jacob 2017-03-22 06:07:01
Trump had promised the country that, he would REPEAL Obamacare/ACA. That was the main reason for voters to make him the President. Now POTUS has to act.

Any new bill without Individual/Employer Penalty will be better than ObamaCare. Obamacare was just for insurance companies to make BIG money.
CID Moosa 2017-03-22 07:02:55

ഹെൽത്ത് കെയറിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം പോകുന്നതിനു മുൻപ് ട്രംപ് മിക്കവാറും പോകുന്ന മട്ടാണ് കാണുന്നത്. അതുപോലെ 2018 ലെ മിഡ് ട്ടേം ഇലക്ഷന് ട്രംപിന്റെ കാലു നക്കി അധികാരത്തിൽ പിടിച്ചു തൂങ്ങികിടക്കാൻ ശ്രമിക്കുന്ന കുറെ നാറിയ റിപ്പബ്ലിക്കൻ സേനാട്ടേഴ്സും കോൺഗ്രസ്സ്മാൻ മാരുടേം സീറ്റ് പോകും. എഫ്. ഐ ഒരു വലിയ വല വിരിച്ചിരിക്കുകയാണ്. ട്രംപിന്റെ ടീമിൽ ഉള്ള മിക്കവരും ട്രംപിനെപോലെ  പൂറ്റിനുമായി കണക്ഷൻ ഉള്ളവരാണന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. (മാധ്യമങ്ങൾ കള്ള വാർത്തകളാണ് പരത്തുന്നതെങ്കിലും, അമേരിക്കൻ മദ്ധ്യമങ്ങൾ കേരളത്തിലെപ്പോലെ ദുർബലമല്ല. ഇവരുടെ അന്വേഷണ വിഭാഗം കൈകാര്യം ചെയ്യുന്നവർ നിയമ ബിരുദധാരികളും പത്ര പ്രവർത്തനത്തിൽ പ്രവീണരുമാണ്)


ട്രംപ് -
(ട്രംപിന്റെ വിധേയൻ -റഷ്യൻ ബാങ്കുമായി പണമിടപാടുകൾ ഉണ്ടായിരുന്നു എന്ന് കരുതുന്നു' ടാക്സ് റിട്ടേൺ വെളിപ്പെടുത്താത്തതിന്റെ കാരണവും അതായിരിക്കാം)

മാനഫോർട്ട്
 
(മുൻ ക്യാമ്പയിൻ മാനേജർ- 12 മില്ലിയൺ ഡോളർ അനധികൃതമായി പൂട്ടിന്റെ സുഹൃത്തായ യുക്രയിൻ പ്രസിഡണ്ടിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്)
വെയ്ൻ റ്റില്ലെഴ്സൺ ( സെക്രട്ടറി ഓഫ് സ്റ്റേറ്റ് - പൂട്ടിനുമായി അടുത്ത പരിചയമുള്ള ആൾ
നെറ്റോയുടെ മീറ്റിങ്ങിൽ പങ്കെടുക്കാതെ പൂട്ടിനെ കാണാൻ തയാറെടുക്കുന്നു - ഇയാൾ അപരനാമത്തിൽ

റ്റില്ലേഴ്സൻ

സെക്രട്ടറി ഓഫ് സ്റ്റേറ്റ് -  പൂട്ടിനുമായി അടുത്ത ബന്ധമുള്ള ആൾ -നേറ്റോ സമ്മേളനത്തിൽ പങ്കെടുക്കാതെ പൂട്ടിനെ കാണാൻ പോകുന്നു)

സെഷൻ
അറ്റോർണി ജനറൽ
(ട്രംപിന്റെ മുൻ ക്യാമ്പയിൻ അഡ്വൈസർ - റഷ്യൻ അംബാസഡർ കിസ്റലിക്കുമായി രണ്ടു പ്രാവശ്യം കണ്ടുമുട്ടി

ഫിളിന്റ്
 
(മുൻ ന്യാഷണൽ സെക്യൂരിറ്റി ഉപദേഷ്ട്ടാവ് -  റഷ്യൻ അംബാസഡർ കിസ്റലിക്കുമായി പല പ്രാവശ്യം ഇലെക്ഷന് മുൻപും പിൻപും ബന്ധപ്പെട്ടിട്ടുണ്ട്- വൈസ് പ്രസിഡന്റിനോട് സത്യം മറച്ചുവച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു)

കുഷ്ണറും ഇവാങ്കയും

ട്രംപ് ടവറിൽ സെഷനോടൊപ്പം റഷ്യൻ അംബാസഡർ കിസ്റലിക്കുമായി സാംബശിച്ചിട്ടുണ്ട്)

അങ്ങനെ ഒരു കുറ്റാന്വേഷണ നോവൽ പോലെ ട്രംപിന്റെ കള്ള കഥകളുടെ ചുരുൾ അഴിയുകയാണ്. ഇതിന് ഡെമോക്രാറ്റിക്ക് പാർട്ടി ഓഫീസിൽ വയർ ടാപ്പ് ചെയ്ത് രഹസ്യങ്ങൾ ചോർത്തി വിജയവരിച്ചു  ഇമ്പീച്ചു ചെയ്യപ്പെട്ട നിക്സന്റ് ദുരന്ത നാടകവുമായി ബന്ധമുണ്ട് - ട്രംപ് നാടകത്തിന്റെ അന്ത്യം ആകാംഷയോടെ കാത്തിരിക്കൂ.

മുരളി 2017-03-22 08:04:01
ഒബാമയാണ് പ്രചാരണത്തിന് എങ്കിൽ എട്ടല്ല, അടുത്ത 16 വർഷം ഡെമോക്രാറ്സ് വീട്ടിൽ ഇരിക്കേണ്ടിവരും!! അമേരിക്കൻ ജനതക്ക് ഇത്ര ദോഷം ചെയ്ത വേറൊരു പ്രസിഡന്റില്ല. ഒബാമയുടെ മോശം നയങ്ങൾ കാരണമാണ് ജനങ്ങൾ കൂട്ടായി ട്രംപിന് വോട്ട് ചെയ്തത് 

ഒബാമയെ തള്ളിപറഞ്ഞിരുന്നെങ്കിൽ ഹിലരി അമേരിക്ക ഭരിച്ചേനെ... വിനാശകാലേ അമ്മാമയുടെ വിപരീത ബുദ്ധി.
Thomas 2017-03-22 08:13:18
With Democrats and their aides in the media insisting that even daring to meet with a Russian official is somehow a fireable offense, a look at visitor logs of the White House during Barack Obama’s presidency reveals Russian Ambassador Sergey Kislyak visited Obama or his operatives at least 22 times.

I do not see anything fishy in meetings. Let Obama or Trump or Trump aids meet world leaders and top officials. It is their ability to talk on high level things.
observer 2017-03-22 10:27:27
President Donald Trump's repeated lack of "respect for the truth" puts him in jeopardy of being viewed as "a fake President," The Wall Street Journal editorial board says.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക