ഡബ്ലിന്‍: മുന്‍ ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും, മുന്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.എം.ലിങ്ക് വിന്സറ്റാറിനെ ബഹുമാനപ്പെട്ട കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സപ്തതി സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആദരിച്ചു. ഈ ബാങ്കിന്റെ പ്രധാന വികസനങ്ങളിലൊന്നായ കാഞ്ഞിരമറ്റം ശാഖാ ഇദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ആരംഭിച്ചത്.
മുളന്തുരുത്തി ബ്ലോക്കിലെ 6 പഞ്ചായത്തുകളിലായി പാവപ്പെട്ടവര്‍ക്കായി 100-ഓളം ഭവനങ്ങള്‍ പണിതു നല്കാന് നേതൃത്വം നല്‍കുകയും, 200-ാളം വൈദ്യുതിയില്ലാത്ത ഭവനങ്ങളില്‍ വൈദ്യുതി എത്തിയ്ക്കുവാന്‍ നേതൃത്വം നല്‍കുകയും, എല്ലാവര്ക്കും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടുന്ന 200-ാളം വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാഗാന്ധി അവാര്‍ഡ് നല്കുവാന് നേതൃത്വം നല്‍കുകയും ശ്രീ.എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത ചടങ്ങില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് ഏലിക്കുട്ടി മാത്യു, മുന്‍ സെക്രട്ടറി എം.ഓ. ജോര്‍ജ് എന്നിവരേയും ആദരിച്ചു. അനൂപ് ജേക്കബ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ രെമ്മി കുര്യന്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ് കെ.വി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീ.എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ ഇപ്പോള്‍ ഒ.ഐ.സി.സി. അയര്‍ലന്റ് ഘടകം പ്രസിഡന്റാണ്.
വാര്‍ത്ത അയച്ചത് : റോണി കുരിശിങ്കല്‍ പറമ്പില്‍