Image

കൊല്ലത്ത്‌ 14 കാരിയായ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി

Published on 22 March, 2017
കൊല്ലത്ത്‌ 14 കാരിയായ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി


കൊല്ലം: കൊല്ലത്ത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. രണ്ടു ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയാണ്‌ പരാതിക്കാരി. സംഭവത്തില്‍ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കൊല്ലം നഗരത്തില്‍ നടന്‌ ഒരു പിറന്നാള്‍ ആഘോഷത്തിനിടെ മൂന്നുപേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. ഒമ്പത്‌ മാസം മുമ്പാണ്‌ സംഭവം നടന്നത്‌. കഴിഞ്ഞ 18 ന്‌ ഇതു സംബന്ധിച്ച്‌ പൊലീസിന്‌ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലന്നും വീട്ടുകാര്‍ ആരോപിക്കുന്നു. 

പരാതി സ്വീകരിക്കാന്‍ ആദ്യം തയ്യാറാകാത്ത പൊലീസ്‌ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്നെ്‌ പറഞ്ഞ്‌ തിരിച്ചയക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിച്ചു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്‌ വീണ്ടു പരാതിയുമായി എത്തുകയായിരുന്നു.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്‌ പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക