Image

കൊച്ചിയില്‍ കെഎസ്‌യു സംഘടന തെരഞ്ഞെടുപ്പില്‍ എ-ഐ ഗ്രൂപ്പ്‌ സംഘര്‍ഷം

Published on 22 March, 2017
 കൊച്ചിയില്‍  കെഎസ്‌യു സംഘടന തെരഞ്ഞെടുപ്പില്‍  എ-ഐ ഗ്രൂപ്പ്‌ സംഘര്‍ഷം

കൊച്ചി: കൊച്ചിയില്‍ സംഘടനാ തെരഞ്ഞെടുപ്പിന്‌ ഇടയില്‍ റോഡില്‍ തമ്മിലടിച്ച്‌ കെഎസ്‌യു പ്രവര്‍ത്തകര്‍. കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിനിടയിലാണ്‌ കള്ളവോട്ട്‌ ആരോപിച്ച്‌ എ- ഐ ഗ്രൂപ്പുകള്‍ തമ്മിലടിച്ചത്‌. രാവിലെ 10 മണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പ്‌ 3.45ന്‌ പുരോഗമിക്കുന്നതിനിടയിലാണ്‌  അടിപൊട്ടിയത്‌. 

റോഡിലേക്ക്‌ ഇറങ്ങിയ എ-ഐ ഗ്രൂപ്പുകാര്‍ സംഘം ചേര്‍ന്ന്‌ തമ്മിലടിച്ചതോടെ വലിയ സംഘര്‍ഷത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങി.

ആദ്യഘട്ടത്തില്‍ സംയമനം പാലിച്ച പൊലീസ്‌ സംഘര്‍ഷം കനത്തതോടെ ലാത്തി വീശി. റോഡില്‍ തമ്മിലടിച്ച പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ്‌ ലാത്തിചാര്‍ജ്‌ നടത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ അയവ്‌ വന്നത്‌. 

തമ്മിലടിച്ച കെഎസ്‌യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. എന്നാല്‍ പൊലീസ്‌ ലാത്തി വീശിയതോടെ ഓടി മാറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വീണ്ടും സംഘം ചേര്‍ന്നെത്തി പൊലീസിന്‌ നേരെ കല്ലെറിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക