Image

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ നോന്പുകാല ധ്യാനം

Published on 22 March, 2017
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ നോന്പുകാല ധ്യാനം
   മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ എപ്പിംഗ് സെന്റ് മോണിക്ക കോളജില്‍ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.സോജി ഓലിക്കലാണ് ധ്യാനം നയിക്കുന്നത്. 

24ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്പതു വരെയും 25, 26 തീയതികളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം. സമാപന ദിവസം വൈകുന്നേരം നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

ന്ധഉണരാം പ്രശോഭിക്കാം; വിശുദ്ധിയില്‍ സുവിശേഷവേലയില്‍’ എന്ന സന്ദേശവുമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെഹിയോന്‍ യുകെ ടീം കോഓര്‍ഡിനേറ്റര്‍ ജോസ് കുര്യാക്കോസ് അറിയിച്ചു.

വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ജോബി മാത്യു, ബേബിച്ചന്‍ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും റിന്യുവല്‍ ടീമും ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. 

പള്ളിയുടെ വിലാസം: സെന്റ് മോണിക്ക കോളജ്, 400 ഡാല്‍ട്ടണ്‍ റോഡ്, എപ്പിംഗ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക