Image

സിഡ്‌നിയില്‍ സംഗീത ശുശ്രൂഷയുമായി ട്രിവാന്‍ഡ്രം കോറിസ്‌റ്റേര്‍സ്

Published on 22 March, 2017
സിഡ്‌നിയില്‍ സംഗീത ശുശ്രൂഷയുമായി ട്രിവാന്‍ഡ്രം കോറിസ്‌റ്റേര്‍സ്
 സിഡ്‌നി: സിഎസ്‌ഐ ഇടവക ഒരുക്കുന്ന നോയന്പുകാല സംഗീത ശുശ്രൂഷക്കായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം കോറിസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സിഡ്‌നിയില്‍. മാര്‍ച്ച് 25ന് (ശനി) വൈകുന്നേരം ആറിന് വെസ്റ്റ് എപ്പിംഗ് യൂണിറ്റിംഗ് ദേവാലയത്തില്‍ ന്ധക്രൂശിന്റെ കഥ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മലയാളം ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഗാന ശുശ്രൂഷയില്‍ ഇരുപതില്‍പരം ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കും.

1970 ല്‍ ആരംഭിച്ച ട്രിവാന്‍ഡ്രം കോറിസ്‌റ്റേര്‍സ് അസോസിയേഷന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും സംഗീത ശുശ്രൂഷകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് സംഗീത പരിപാടിയുമായി ഓസ്‌ട്രേലിയയില്‍ എത്തുന്നത്. 

വിവരങ്ങള്‍ക്ക്: റ്റിമി തോമസ് 0401005179. 

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക