Image

യുകെകെസിഎ കണ്‍വന്‍ഷന്‍ റാലി: യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു

Published on 22 March, 2017
യുകെകെസിഎ കണ്‍വന്‍ഷന്‍ റാലി: യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു
  കെറ്ററിംഗ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷനോടുബന്ധിച്ചുള്ള റാലിക്കായി യൂണിറ്റുകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സഭസമുദായ സ്‌നേഹത്തില്‍ ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൂന്ന് കാറ്റഗറിയായിട്ടാണ് മത്സരം നടത്തുന്നത്.

ഓരോ യൂണിറ്റുകളുടേയും ശക്തി പ്രകടനം കൂടിയാണ് യുകെകെസിഎ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്. 

ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ലോക പ്രസിദ്ധമായ റേസ് കോഴ്‌സ് സെന്ററിലാണ് യുകെകെസിഎ കണ്‍വന്‍ഷന്‍. 

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക