Image

ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു

Published on 22 March, 2017
ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു

      ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു.

ഡബ്ല്യുഎംസി മലയാളം ഗ്രന്ഥശാല ഉദ്ഘാടനം മേയ് രണ്ടാം വാരവും ഡബ്ല്യുഎംസി ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14നും നൃത്താഞ്ജലി ആന്‍ഡ് കലോത്സവം നവംബര്‍ മൂന്ന്, നാല് തീയതികളിലും ക്രിസ്മസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഡബ്ല്യുഎംസി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ദാനം ഡിസംബര്‍ 30നും നടക്കും. 

ഡബ്ല്യുഎംസി ഓണം ഫാമിലി ടൂര്‍, ബാര്‍ബിക്യു ആന്‍ഡ് ഫണ്‍ ഡേയ് തുടങ്ങിയ പരിപാടികളുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മുന്‍വര്‍ഷങ്ങളില്‍ ഡബ്ല്യുഎംസിയുടെ പരിപാടികള്‍ക്ക് ഐറിഷ് മലയാളികള്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി ഡബ്ല്യുഎംസി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

സജേഷ് സുദര്‍ശനന്‍, സാജന്‍ വര്‍ഗീസ്, ബിനോയ് ജോസ്, ജിബി ജേക്കബ്, റോണി മാത്യു, ജോമോന്‍ ജോസ് എന്നിവരെ ഉള്‍പ്പെടുത്തി ഡബ്ല്യുഎംസി എസ്‌ക്യൂട്ടീവ് കമ്മിറ്റി വിപുലീകരിച്ചതായി സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക