Image

കേളി അത്തിക്ക ഏരിയ സമ്മേളനം സംഘടിപ്പിച്ചു

Published on 22 March, 2017
കേളി അത്തിക്ക ഏരിയ സമ്മേളനം സംഘടിപ്പിച്ചു
    റിയാദ്: വര്‍ഗീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയുടെ ജനാധിപത്യ അടിത്തറ സംരക്ഷിക്കാനും ജനകീയ സമരങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടു മാത്രമെ സാധ്യമാകൂ എന്ന് റിയാദ് കേളി കല സാംസ്‌കാരിക വേദി അത്തിക്ക ഏരിയ സമ്മേളനം.

വെള്ളിയാഴ്ച നടന്ന ആറാമത് സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു. ബ്രിജേഷ് രക്തസാക്ഷി പ്രമേയവും സെല്‍വരാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാജി റസാഖ്, എ.പി. മുരളി, എ.കെ. രാജന്‍ എന്നിവരടങ്ങുന്ന പ്രസീഡിയവും പി.വി. രവി, പ്രിയേഷ് കുമാര്‍, നാരായണന്‍ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സുരേഷ്, സുജീഷ്, ഷാജഹാന്‍ (മിനിററ്‌സ്), ഷാജി കെ കെ, ജുനൈദ് (പ്രമേയം), നിഷിത്ത്, ഗംഗാധരന്‍, സുധാകരന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ്കമ്മിററികളുടെ ചുമതല നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി പ്രിയേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ നാരായണന്‍ വരവു ചെലവു കണക്കും കേളി കേന്ദ്ര ജോ: ട്രഷറര്‍ വര്‍ഗീസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളില്‍ അഞ്ചു പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്ക് കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേന്ദ്ര രക്ഷാധികാരിസമിതി അംഗം ബിപി രാജീവന്‍, ഏരിയ സെക്രട്ടറി പ്രിയേഷ് കുമാര്‍ എന്നിവര്‍ മറുപടി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും 9ാം കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. 

കേന്ദ്ര രക്ഷാധികാരിസമിതി അംഗം സതീഷ് കുമാര്‍, കേളി കേന്ദ്ര വൈസ് പ്രസിഡന്റ് മെഹ്‌റുഫ് പൊന്ന്യം കേന്ദ്ര കമ്മിററി അംഗങ്ങളായ സുധാകരന്‍ കല്ല്യാശേരി, വാസുദേവന്‍, രവി പട്ടുവം, ശ്രീകാന്ത് കണ്ണുര്‍, ഉമ്മര്‍കുട്ടി കാളികാവ്, നാരായണന്‍എന്നിവര്‍ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി പ്രിയേഷ് കുമാര്‍ (സെക്രട്ടറി), എന്‍.പി. മുരളി, സുധാകരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷാജി റസാഖ് (പ്രസിഡന്റ്), ഗംഗാധരന്‍, മധുസൂദനന്‍ (വൈസ് പ്രസിഡന്റുമാര്‍), നാരായണന്‍ (ട്രഷറര്‍), ജിജു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക