Image

സീറോ മലബാര്‍ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു

Published on 22 March, 2017
സീറോ മലബാര്‍ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു
കൊച്ചി: സീറോ മലബാര്‍ സഭാഗാനത്തിന്റെ ഓഡിയോ സിഡി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍.ആര്‍.സി. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളീ കണ്ണൂക്കാടന്‍) ആദ്യ പ്രതി ഏറ്റുവാങ്ങി. സഭയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണു സഭാഗാനമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സമൂഹത്തിലെ െ്രെകസ്തവ സാക്ഷ്യത്തിന് സഭാമക്കളെ ശക്തരാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ എല്‍.ആര്‍.സി. എക്‌സിക്യൂട്ടീവ് ഡയറക്ടറും സഭാഗാനത്തിന്റെ രചയിതാവുമായ റവ.ഡോ.പീറ്റര്‍ കണ്ണന്‍പുഴ, സംഗീത സംവിധായകന്‍ ജോണി തുണ്ടത്തില്‍ മംഗലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

എല്‍.ആര്‍.സി യുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സഭാഗാനത്തിന്റെ സിഡിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സമര്‍പ്പണമൊഴി, സഭാഗാനത്തിന്റെ പൂര്‍ണ ലളിത രൂപങ്ങള്‍, കരോക്കെ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീറോ മലബാര്‍ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക