Image

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ. മാത്യു ആശാരിപ്പറമ്പില്‍ നയിക്കുന്ന ധ്യാനം 24, 25, 26

ഫ്രാന്‍സിസ് തടത്തില്‍ Published on 22 March, 2017
പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ. മാത്യു ആശാരിപ്പറമ്പില്‍ നയിക്കുന്ന  ധ്യാനം 24, 25, 26
ന്യൂ ജേഴ്‌സി: നോയമ്പ് കാലത്തോടനുബന്ധിച്ചു ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള സെന്റ് ജോര്‍ജ് പള്ളിയില്‍ നവീകരണ ധ്യാനം നടത്തുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിന് തലശ്ശേരി അതിരൂപത പരിയാരത്തുള്ള മദര്‍ ഹോം റിട്രീറ്റ് സെന്റര്‍ ഡയറക്റ്റര്‍ റവ. ഫാ. മാത്യു ആശാരിപ്പറമ്പില്‍ നേതൃത്യം വഹിക്കും.
അഡ്രസ്: 408 Getty Ave , Paterson , NJ 07503

മാര്‍ച്ച് 24 വെള്ളിയാഴ്ച വൈകന്നേരം 6 മുതല്‍ 9 .30 വരെയും 25 നു ശനിയാഴ്ച രാവിലെ 9മുതല്‍ 5 വരെയും 26 നു ഞായറാഴ്ച വൈകുന്നേരം 9 മുതല്‍ 5 വരെയുമാണ് ധ്യാനം. 

വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും തലശേരി രൂപതയില്‍ ഏറ്റവും പ്രഗത്ഭനായ വചന പ്രഘോഷകനാണ് ഫാ. മാത്യു. വചന പ്രഘോഷണത്തിലൂടെ ആല്‍മീയ നിറവും രോഗശാന്തിയും നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണ് മാത്യു അച്ഛന്റെ വചന ശുശ്രുഷയിലൂടെ ലഭ്യമാകുന്നത് യേശു ക്രിസ്തുവിന്റെ  പീഡാനുഭവ കാലം ആചരിക്കുന്ന നോമ്പ് കാലം അതിന്റെ പൂര്‍ണതയിലേക്ക് കൊണ്ടുവരാന്‍ ഈ വചന ശിശ്രുഷ സഹായിക്കുമെന്നും അതിനാല്‍ എല്ലാവരും ധ്യാനത്തില്‍ പങ്കെടുക്കണമെന്നും വികാരി ഫാ. ക്രിസ്റ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരി റവ. ഫാ. ജേക്കബ് ക്രിസ്റ്റി 281 904 6622 , ട്രസ്റ്റിമാരായ തോമസ് തോട്ടുകടവില്‍ 9736997825 , ജോംസണ്‍ ഞ്ഞള്ളിമാക്കല്‍9739318481 എന്നിവരുമായി ബന്ധപ്പെടുക. 
പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ. മാത്യു ആശാരിപ്പറമ്പില്‍ നയിക്കുന്ന  ധ്യാനം 24, 25, 26
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക