Image

നവയുഗം പത്താം വാര്‍ഷികം പ്രമാണിച്ച് ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു.

Published on 23 March, 2017
നവയുഗം പത്താം വാര്‍ഷികം പ്രമാണിച്ച് ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു.


ദമ്മാം: ദമ്മാം കേന്ദ്രമായി  നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തനമാരംഭിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായിരിയ്ക്കുകയാണ്. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, നവയുഗം കേന്ദ്രകമ്മിറ്റി സൗദി അറേബ്യയിലെ പ്രവാസികള്‍ക്കായി ലോഗോ ഡിസൈന്‍ മത്സരംസംഘടിപ്പിയ്ക്കുന്നു.

നവയുഗം പത്താം വാര്‍ഷികം എന്ന തീമിലാണ് ലോഗോ മത്സരം സംഘടിപ്പിയ്ക്കുന്നത്. 'പ്രവാസഭൂമികയില്‍  കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശം' എന്ന നവയുഗത്തിന്റെ തലവാചകവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കണം. വിവിധ വര്‍ണ്ണങ്ങളിലും, ഫോണ്ടുകളിലുമായി ആകര്‍ഷകമായ രീതിയിലാണ് ലോഗോ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ ലോഗോ എന്‍ട്രികള്‍ ഏപ്രില്‍ 10 ന് മുന്‍പായി 
navayugamdammam@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലോ, 0581160944 എന്ന വാട്‌സാപ്പ് നമ്പറിലോ അയച്ചു തരേണ്ടതാണ്.

മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്ന ലോഗോ, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവയുഗം പത്താംവാര്‍ഷികആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. സമ്മാനാര്‍ഹമാകുന്ന ലോഗോ ഡിസൈനര്‍ക്ക് ഏപ്രിലില്‍ നടക്കുന്ന ലോഗോ പ്രകാശനചടങ്ങില്‍ വെച്ച് പുരസ്‌കാരം നല്‍കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക