Image

ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 March, 2017
ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍
ഡാലസ് : ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ  ഫാ. ആഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോ?ന്‍സാ  കാത്തലിക് ദേവാലയത്തില്‍ (200 S. Heatrz Rd, Coppel, TX 75019)  മാര്‍ച്ച് 31 , ഏപ്രില്‍ 1 , 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക്   ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന  ധ്യാനം   ഞായറാഴ്ച   വൈകുന്നേരം  5 മണിക്ക് സമാപിക്കും.

രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യ പ്രാര്‍ഥന, പരിശുദ്ധാത്മാഭിഷേക പ്രാര്‍ഥന തുടങ്ങി ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും   ഉണ്ടായിരിക്കും.  ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ  അറിയിച്ചു.

ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക