Image

മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം

പി.പി.ചെറിയാന്‍ Published on 23 March, 2017
മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം
യുട്ട: മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്ത സാബിളുകളില്‍ മദ്യത്തിന്റെ അംശം .05 ല്‍ കൂടുതല്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ യുട്ട ഗവര്‍ണ്ണര്‍ ഗാരി ഹെര്‍ബര്‍ട്ട്(ഇന്ന്) മാര്‍ച്ച് 23ന് ഒപ്പുവെച്ചു.
അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ഏറ്റവും കുറവ്(.05) ആയിരിക്കണമെന്ന് നിശ്ചയിച്ച ആദ്യ സംസ്ഥാനമായി മാറി യുട്ട.

ഈ നിയമനിര്‍മ്മാണം യാതൊരു കാരണവശാലും ടൂറിസത്തെ സാധിക്കയില്ലെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടികാട്ടി. ബി.എ.സി(ബ്ലഡ് ആള്‍ക്കഹോള്‍ കണ്ടന്റ്) കുറവ് നിശ്ചയിച്ചത് മദ്യ ലഹരിയില്‍ വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനിടയായെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ .05 ലവലില്‍ വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്യുന്നതിനുള്ള വകുപ്പും പുതിയ നിയമ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ നിരവധി പേരാണ് ഇത്തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നത്. യുട്ട സംസ്ഥാനം സ്വീകരിച്ച നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനംമദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക