Image

പോസ്റ്റ്‌ ഓഫീസ്‌ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക്‌ പാര വെച്ച്‌ ബാങ്കുകള്‍

Published on 24 March, 2017
പോസ്റ്റ്‌ ഓഫീസ്‌ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക്‌ പാര വെച്ച്‌  ബാങ്കുകള്‍

പാലക്കാട്‌: പൊതുജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമാകുന്ന കരത്തില്‍ സര്‍വ്വീസ്‌ ചാര്‍ജ്‌ ഈടാക്കാതെ എ.ടി.എം സേവനങ്ങള്‍ നല്‍കുന്ന പോസ്റ്റല്‍ ബാങ്ക്‌ എ.ടി.എമ്മുകള്‍ക്ക്‌ പാര വെച്ച്‌ മറ്റ്‌ ബാങ്കുകള്‍. 

വാണിജ്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ തപാല്‍ വകുപ്പിന്റെ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നടത്തിയാല്‍ സര്‍വ്വീസ്‌ ചാര്‍ജ്‌ ഈടാക്കാനാണ്‌ ബാങ്കുകളുടെ തീരുമാനം. 

അധികം നടത്തുന്ന്‌ ഓരോ ഇടപാടുകള്‍ക്കും 23 രൂപ വീതമാണ്‌ സര്‍വ്വീസ്‌ ചാര്‍ജ്‌ ഈടാക്കുക.

പണം പിന്‍വലിക്കുന്നതിന്‌ മാത്രമല്ല, മറിച്ച്‌ എ.ടി.എം മുഖേനെ നടത്തുന്ന ഏത്‌ ഇടപാടുകളും ഇതിന്റെ പരിധിയില്‍ വരും. ഈ മാസം 22ആം തിയ്യതി മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വന്നുവെന്നാണ്‌ അറിയുന്നത്‌. 

തപാല്‍ വകുപ്പിന്റെ എ.ടി.എമ്മുകളുടെ ചുമതലയുള്ള ബെംഗളൂരുവിലെ സാങ്കേതിക വിഭാഗമാണ്‌ തപാല്‍ ഓഫീസുകളെ ഇക്കാര്യം അറിയിച്ചത്‌.

വമ്പിച്ച ജനപ്രിയതയാണ്‌ പോസ്റ്റല്‍ ബാങ്കുകള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. എ.ടി.എമ്മുകള്‍ക്ക്‌ സര്‍വ്വീസ്‌ ചാര്‍ജ്‌ ഇല്ല എന്നതിന്‌ പുറമേ പോസ്റ്റല്‍ സേവിംഗ്‌സ്‌ തുടങ്ങാന്‍ 50 രൂപ മതി എന്നതും പൂജ്യം ബാലന്‍സ്‌ ആയാല്‍ പോലും പിഴയുണ്ടാകില്ല എന്നതുമെല്ലാമാണ്‌ ഇതിന്‌ കാരണം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക