Image

ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക് യാത്രയയപ്പ്

Published on 24 March, 2017
ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക്   യാത്രയയപ്പ്
എഡിസന്‍, ന്യുജെഴ്‌സി: ന്യു ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പിലേക്കു സ്ഥലം മാറിപ്പോകുന്ന ന്യു യോര്‍ക്ക് കോണ്‍സുലെറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മോഹപത്രക്ക് ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ (എഫ്.എ.എ) നേത്രുത്വത്തില്‍ യാത്രയയപ്പ് നല്‍കി. എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ നടന്ന യോഗത്തില്‍ നിറഞ്ഞ സദസ് യാത്രാ മംഗളങ്ങള്‍ ആശംസിക്കാനെത്തി

ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും വിനയാന്വിതമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും മനം കവരുകയും ചെയ്ത വ്യക്തിയാണു ഡോ. മോഹപത്ര എന്നു എഫ്.ഐ.എ. പ്രസിഡന്റ് ആന്‍ഡി ഭാട്യ ചൂണ്ടിക്കാട്ടി. പല ബ്യൂറോക്രാറ്റുകളും ജനങ്ങളില്‍ നിന്നു മാറിനിന്നു താന്‍പോരിമ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ജങ്ങള്‍ക്കൊപ്പം ഇറങ്ങി ചെല്ലാനാണൂ മോഹപത്ര ശ്രമിച്ചത്.

മോഹപത്രയുടെ വിടവ് ഏറെക്കാലം നിലനില്‍ക്കുമെന്നുവൈസ് പ്രസിഡന്റ് സ്രുജാല്‍ പരേഖ് ചൂണ്ടിക്കാട്ടി. ഇതാണു അദ്ധേഹത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.
തുടക്കത്തില്‍ പല അഭീപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിലും വിനയപൂര്‍വമായ പെരുമാറ്റത്തിലൂടെ അദ്ധേഹം ജനപ്രിയനാവുകയും കോണ്‍സുലേറ്റ് സാധാരണ ജനങ്ങള്‍ക്കു വേണ്ടി തുറന്നിടുകയും ചെയ്തുവെന്നു ചെയര്‍മാന്‍ രമേശ് പട്ടേല്‍ ചൂണ്ടിക്കാട്ടി.

മേഡിക്കല്‍ ഡോക്ടറായ മോഹപത്രക്കു ജനങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക കഴിവ് ഡോ. സഞ്ജയ് ഗുപ്ത എടുത്തു പറഞ്ഞു.

കോണ്‍സല്‍ ജനറലായോ അംബാസഡറായോ അദ്ധേഹം മടങ്ങി വരട്ടെ എന്നു പദ്മശ്രി എച്ച്. ആര്‍. ഷാ, പദ്മശ്രി സുധീര്‍ പരെഖ് എന്നിവര്‍ ആശംസിച്ചു.
മോഹപത്രയെപ്പോലൂള്ള ഉദ്യോഗസ്ഥരാണു വേണ്ടതെന്നും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധതയാണു മോഹപത്രയെ ജന്‍സമ്മതനാക്കിയതെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ഈ യാത്രയപ്പ് തന്നെ അത്യന്തം വികാരഭരിതനാക്കുന്നുവെന്നു മറുപടി പ്രസംഗത്തില്‍ മോഹപത്ര പറഞ്ഞു. ജനങ്ങളുടെ സഹകരണമാണു തന്റെ പ്രവര്‍ത്തനങ്ങളെ തൂണച്ചത്. പ്രധാന്മന്ത്രിക്കു മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നല്‍കിയ സ്വീകരണത്തിലും മറ്റും ജനങ്ങളുടെ വലിയ പങ്കാളിത്തമാണു കിട്ടിയത്.

കോണ്‍സുലെറ്റിന്റെ പരിധിയില്‍ വരുന്ന 10 സ്റ്റേറ്റുകളില്‍ ജന സമ്പര്‍ക്ക ക്യാമ്പുകള്‍ നടത്താന്‍ തനിക്കു കഴിഞ്ഞു. എട്ടു സ്റ്റേറ്റുകളിലെ ഗവണര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത് സഹായകമായി.
അടുത്ത രണ്ടു മൂന്നു വര്‍ഷം താന്‍ ഡല്‍ഹിയിലായിരിക്കും. അവിടെ വരുമ്പോള്‍ തന്നെ വിളിച്ചാല്‍ കാണാന്‍ സന്തോഷമേയുള്ളു. അതു പോലെ തനിക്ക് ഈ-മെയില്‍ അയച്ചാല്‍ അതിനു മറുപടി ഉറപ്പായും കിട്ടും.

ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളി, ലീല മാരേട്ട് തുടങ്ങിയവരും പങ്കെടുത്തു
ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക്   യാത്രയയപ്പ്ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക്   യാത്രയയപ്പ്ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക്   യാത്രയയപ്പ്ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മോഹപത്രക്ക്   യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക