Image

മാക്‌സ് അവാര്‍ഡ് 2017-ന് സിജോ വടക്കന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 24 March, 2017
മാക്‌സ് അവാര്‍ഡ് 2017-ന് സിജോ വടക്കന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു
ഷിക്കാഗോ: നോര്‍ത്ത് അമരിക്കയിലെ ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മാക്‌സ് അവാര്‍ഡ് 2017 ബെസ്റ്റ് റിയല്‍റ്റര്‍ ഓഫ് ദി ഇയര്‍ ആയി സിജോ വടക്കന്‍ (സി.ഇ.ഒ ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി) നാമനിര്‍ദേശം ചെയ്യപ്പെട്ടു. അമേരിക്കയിലെ തന്നെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളിലൊന്നാണ് മാക്‌സ് അവാര്‍ഡ്. ഗെയ്ല്‍ ബര്‍ക് ബിഗ്‌ലെറ്റര്‍, ക്ലേ വുഡ് ഹാര്‍ഡ് എന്നിവരാണ് പട്ടികയില്‍പ്പെട്ട മറ്റുള്ളവര്‍. 2015-ല്‍ മാക്‌സ് അവാര്‍ഡ് സിജോ വടക്കനെ തേടിയെത്തിയിരുന്നു.

ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശിക്കപ്പെട്ട ഈ മേഖലയിലെ പ്രഗത്ഭരായ ജൂറി 2017 ഏപ്രില്‍ എട്ടിന് ഓസ്റ്റിന്‍ ഡെ. ഡബ്ല്യു മാരിയട്ട് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ച് അവാര്‍ഡ് പ്രഖ്യാപിക്കും.

തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ഈ അവാര്‍ഡിന് നിമനിര്‍ദേശം ചെയ്യപ്പെടുന്നത്. 13 വര്‍ഷം മുമ്പ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറിയ സിജോ ബിസിനസ് രംഗത്ത് നിറസാന്നിധ്യമായിരിക്കുകയാണ്. ട്രിനിറ്റി ഗ്രൂപ്പ് റിയാല്‍റ്റി, ട്രാവല്‍, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, റീട്ടെയില്‍ എന്നീ രംഗങ്ങളില്‍ അമേരിക്കയില്‍ പ്രസിദ്ധി നേടിയിട്ടുണ്ട്. ഈയിടെ മീഡിയ രംഗത്ത് ഉറച്ച കാല്‍വെയ്പ് നടത്തി. ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എയുടെ ഡയറക്ടര്‍കൂടിയാണ് സിജോ വടക്കന്‍.

"ഈ നാമനിര്‍ദേശം കൂടുതല്‍ പ്രചോദനം നല്‍കിയിട്ടുണ്ടെന്നും ദൈവത്തിന്റേയും, കുടുംബത്തിന്റേയും, സുഹൃത്തുക്കളുടേയും പിന്തുണകൊണ്ട് മാത്രമാണ് ഈ നിലയില്‍ എത്തിച്ചേര്‍ന്നതെന്ന്' സിജോ നാമനിര്‍ദേശ പട്ടിക സ്വീകരിച്ച വേളയില്‍ പറഞ്ഞു.

തൃശൂര്‍ സ്വദേശിയായ സിജോ, ഭാര്യ ലിറ്റിക്കും കുട്ടികളായ ആനി, അലന്‍ എന്നിവര്‍ക്കൊപ്പം ടെക്‌സസിലെ ഓസിറ്റിനില്‍ താമസിച്ചുവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.trinitygroupcompanies.com , Contact: 512-740-2262,
https://www.youtube.com/watch?v=KqcNciZ3aJ4
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക