Image

കൊന്നുകളഞ്ഞേക്കാന്‍ ഞാനവരോട്‌ യാചിച്ചു; പാക്‌ അതിര്‍ത്തി കടന്ന ഇന്ത്യന്‍ ജവാന്‍

Published on 25 March, 2017
കൊന്നുകളഞ്ഞേക്കാന്‍ ഞാനവരോട്‌ യാചിച്ചു; പാക്‌  അതിര്‍ത്തി കടന്ന ഇന്ത്യന്‍ ജവാന്‍


ഡല്‍ഹി: പാക്‌ സൈന്യത്തില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ ജവാന്‍. അബന്ധത്തില്‍ നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന്‌ പാക്‌ സൈന്യത്തിന്റെ പിടിയിലായ ചന്തു ബാബുലാല്‍ ചവാനാണ്‌ പാക്‌ സൈന്യത്തില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങള്‍ തുറന്ന്‌ പറഞ്ഞത്‌. മരണമുറപ്പിച്ചാണ്‌ കഴിഞ്ഞിരുന്നതെന്നും തിരിച്ച്‌ ഇന്ത്യയിലെത്താന്‍ സാധിക്കുമെന്ന്‌ കരുതിയിരുന്നില്ലന്നും ജവാന്‍ പറഞ്ഞു.

കൊന്നുകളഞ്ഞേക്കാന്‍ ഞാനവരോട്‌ പലതവണ പറഞ്ഞിരുന്നുവെന്ന്‌ ചവാന്‍ ഒരു മറാത്തി ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെപ്‌തംബര്‍ 29ന്‌ ഇന്ത്യ നടത്തിയ സര്‍ജിക്കള്‍ സ്‌െ്രെടക്കിന്‌ പിന്നാലെയാണ്‌ ചന്തു ചവാന്‍ പാക്‌ സൈന്യത്തിന്റെ പിടിയിലായത്‌. 37 രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ്‌ ഇദ്ദേഹം.

അബദ്ധത്തിലാണ്‌ നിയന്ത്രണരേഖ കടന്നത്‌. തിരിച്ചു പോരാനൊരുങ്ങിയ എന്നെ രണ്ട്‌ പേര്‍ തടഞ്ഞു. അതിലൊരാള്‍ അപ്പോള്‍ തന്നെ വെടിവെക്കാന്‍ ഒരുങ്ങിയതാണ്‌ പക്ഷേ കൂടെയുണ്ടായിരുന്ന ആള്‍ തടഞ്ഞു. ദേഹപരിശോധന നടത്തിയതിനു ശേഷം മുഖം മൂടിക്കെട്ടി. 

പിന്നീടേതോ അഞ്‌ജാത കേന്ദ്രത്തിലേക്ക്‌ കൊണ്ടു പോകുകയായിരുന്നു. ശുചിമുറിയോ വെളിച്ചമോ ഇല്ലാത്ത മുറിയിലാണ്‌ എന്നെ പാര്‍പ്പിച്ചിരുന്നത്‌. 

ഭക്ഷണം തരാതെ തുടര്‍ച്ചയായി മര്‍ദ്ധിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തെ കുറിച്ചാണവര്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. ക്രൂരമായ മര്‍ദ്ധനത്തിന്‌ ശേഷം പലപ്പോഴും മയക്കുമരുന്ന്‌ നല്‍കിയിരുന്നു.
ചന്തു ചവാന്‍ പറഞ്ഞു.

നിയന്ത്രണ രേഖ മറികടന്നതിനെ തുടര്‍ന്ന്‌ പാക്‌ സൈന്യത്തിന്റെ പിടിയിലായ ചവാനെ ജനുവരിയിലാണ്‌ പാകിസ്‌താന്‍ വിട്ടയച്ചത്‌. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 40 ഓളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിയന്ത്രണ രേഖ കടന്ന ചവാനെ പാകിസ്‌താന്‍ പിടികൂടുകയായിരുന്നു.

ചവാന്‍ പാക്‌ പിടിയിലായതറിഞ്ഞ്‌ അദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയസ്‌തഭനം മൂലം മരിച്ചിരുന്നു. സൈന്യം അവധി അനുവദിച്ചതിനെ തുടര്‍ന്ന്‌ കുടുംബത്തോടൊപ്പമാണ്‌ ചവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക