Image

കുണ്ടറയിലെ 14കാരന്റെ മരണം: അന്വേഷണം െ്രെകംബ്രാഞ്ചിന്‌

Published on 25 March, 2017
കുണ്ടറയിലെ 14കാരന്റെ മരണം: അന്വേഷണം െ്രെകംബ്രാഞ്ചിന്‌


കൊല്ലം: കുണ്ടറയിലെ 14കാരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം െ്രെകംബ്രാഞ്ചിന്‌ വിടാന്‍ സര്‍ക്കാര്‍ തീരുമാനം. 2010ല്‍ നടന്ന സംഭവത്തില്‍ ഡിവൈഎസ്‌പി ബി.കൃഷ്‌ണകുമാറിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട്‌ എസ്‌.പി തള്ളിയിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ അന്വേഷണം െ്രെകം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന്‌ ആരോപിച്ചാണ്‌ എസ്‌പിഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ട്‌ തള്ളിയത്‌.

കുണ്ടറയില്‍ 10 വയസുകാരിയെ ബലാല്‍സംഗം ചെയ്‌ത കേസിലെ പ്രതിയായ വിക്ടര്‍ ഡാനിയേലാണ്‌ അയല്‍വാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ്‌ ബുധനാഴ്‌ച പൊലീസില്‍ പരാതി നല്‍കിയത്‌.

2010ലുണ്ടായ സംഭവത്തില്‍ ഏഴ്‌ വര്‍ഷത്തിന്‌ ശേഷം റൂറല്‍ എസ്‌.പി പുനരന്വേഷണത്തിന്‌ കൊട്ടാരക്കര ഡിവൈ.എസ്‌.പിയെ ചുമതലപ്പെടുത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക