Image

അമ്മയുടെയും മകന്റെയും വധം: ഇനിയും ആരെയും അറസ്റ്റ് ചെയ്തില്ല

Published on 25 March, 2017
അമ്മയുടെയും മകന്റെയും വധം: ഇനിയും ആരെയും അറസ്റ്റ് ചെയ്തില്ല
ന്യു ജെഴ്‌സി: ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ മേപ്പിള്‍ ഷേഡില്‍ കുത്തേറ്റു ശശികല നാരയും (38) പുത്രന്‍അനിഷ് സായിയും (6) കൊല്ലപ്പെട്ട കേസില്‍ ഇനിയും ആരെയും അറസ്റ്റ് ചെയ്തില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാതി 9 മണിക്ക് ഭര്‍ത്താവ് ഹനുമന്ത റാവുവാണു ഫോക്‌സ് മെഡോ അപാര്‍ട്ട്‌മെന്റില്‍ മ്രുതദേഹങ്ങള്‍ കണ്ടത്. ഇത് ഹെയ്റ്റ് ക്രൈം ഒന്നുമല്ലെന്നു പോലീസ് പറയുന്നു.എന്നാല്‍ കുറ്റവാളി ആരെന്നു പറയുന്നുമില്ല.
ഭര്‍ത്താവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഭര്‍ത്താവിനെതിരെ ശശികലയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അതു വിശ്വസിക്കാനാവില്ലെന്നാണു തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (താന) നേതാക്കളായ പ്രസാദ് തോട്ടക്കൂറ, മോഹന്‍ നന്നപ്പനേനി എന്നിവര്‍ പറഞ്ഞത്.
പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ മ്രുതദേഹങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിജയവാഡയിലെത്തും. ശശികലയും ഭര്‍ത്താവും ഐ.ടി. പ്രൊഫഷനലുകളാണ്. ശശികല വീട്ടിലിരുന്നാണു ജോലി ചെയ്തിരുന്നത്. മേപ്പിള്‍ സേഡിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അനിഷ്.
അമ്മയുടെയും മകന്റെയും വധം: ഇനിയും ആരെയും അറസ്റ്റ് ചെയ്തില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക