തിരുവന്തപുരം: ജിഷ കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ്
റിപ്പോര്‍ട്ട് . ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും
അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു. എഫ്ഐആര്‍
തയ്യാറാക്കിയതുമുതല്‍ മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയത്.
തെളിവുകള്‍
കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറിയ
റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആഭ്യന്തര
സെക്രട്ടറിക്ക് കൈമാറിയിരുന്നു. 16 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി തള്ളി. അന്വേഷണം
ശരിയായ ദിശയില്‍ അല്ലെന്ന പരാതികളാണ് വിജലന്‍സ് പരിശോധിച്ചത്.