Image

എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ആക്രമിച്ച ശിവസേന എംപി നാട്ടിലേക്ക്‌ മടങ്ങിയത്‌ ട്രെയിനില്‍

Published on 26 March, 2017
എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ആക്രമിച്ച ശിവസേന എംപി നാട്ടിലേക്ക്‌ മടങ്ങിയത്‌ ട്രെയിനില്‍


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ആക്രമിച്ചതിനെ തുടര്‍ന്ന്‌ വ്യോമയാന കമ്പനികളുടെ യാത്രാവിലക്ക്‌ നേരിടുന്ന ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്വാദ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌ ട്രെയിനില്‍. പുണെയിലേക്ക്‌ പോകാന്‍ ഗെയ്‌ക്വാദിന്‌ ടിക്കറ്റ്‌ നല്‍കാന്‍ എയര്‍ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും തയ്യാറായില്ല. പിന്നീട്‌ നിസാമുദീന്‍ സ്റ്റേഷനില്‍നിന്ന്‌ എംപി ട്രെയിന്‍ കയറി.

സംഭവത്തെക്കുറിച്ച്‌ ഗെയ്‌ക്വാദില്‍നിന്ന്‌ ശിവസേന തലവന്‍ ഉദ്ധവ്‌ താക്കറെ വിശദീകരണം തേടി. എംപിയെ പിന്തുണച്ച്‌ ശിവസേന നേതാക്കള്‍ രംഗത്തുവന്നെങ്കിലും പിന്നീട്‌ പിന്മാറി. 

കൂടിക്കാഴ്‌ചയ്‌ക്ക്‌ ഉദ്ധവ്‌ താക്കറെ തയ്യാറായതുമില്ല. എംപിക്കെതിരെ ഡല്‍ഹി പൊലീസ്‌ രണ്ട്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 

അതേസമയം, വിമാനജീവനക്കാരില്‍ ഒരാള്‍ പ്രധാനമന്ത്രി മോഡിയുടെ പേര്‌ അനാവശ്യമായി ഉപയോഗിച്ചപ്പോഴാണ്‌ ഭര്‍ത്താവിന്‌ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന്‌ ഗെയ്‌ക്ക്വാദിന്റെ ഭാര്യ ഉഷ മുംബൈയില്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശി ഡല്‍ഹി രോഹിണിയില്‍ താമസിക്കുന്ന ആര്‍ സുകുമാറിനെയാണ്‌ ഗെയ്‌ക്വാദ്‌ നിഷ്‌ഠുരമായി മര്‍ദിക്കുകയും അവഹേളിക്കുകയും ചെയ്‌തത്‌. സുകുമാറിനെ വിമാനത്തില്‍നിന്ന്‌ താഴേക്ക്‌ തള്ളിയിടാനും ശ്രമിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വ്യാഴാഴ്‌ചയായിരുന്നു സംഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക