Image

ജിഷ്‌ണു കേസ്‌: പ്രതികളെ ഉടന്‍ പിടികൂടുമെന്ന്‌ ഡിജിപി

Published on 26 March, 2017
ജിഷ്‌ണു കേസ്‌:  പ്രതികളെ ഉടന്‍ പിടികൂടുമെന്ന്‌ ഡിജിപി


ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫിസിന്‌ മുമ്പില്‍ നാളെ മുതല്‍ നടത്താനിരുന്ന നിരാഹാര സമരത്തില്‍ നിന്നും പിന്മാറി. പ്രതികളെ ഉടന്‍ പിടികൂടാമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന്‌ ജിഷ്‌ണുവിന്റെ കുടുംബം വ്യക്തമാക്കി.

 അനിശ്ചിത കാല നിരാഹാരമെന്ന പ്രതിഷേധത്തില്‍ നിന്നും ജിഷ്‌ണുവിന്റെ കുടുംബം പിന്മാറിയതിന്‌ പിന്നാലെ സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെയുളള നടപടികളും ഊര്‍ജിതമാക്കി. ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുളള കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 

അതേസമയം ഇനിയും മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ഏപ്രില്‍ അഞ്ചുമുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന്‌ ജിഷ്‌ണുവിന്റെ കുടുംബം അറിയിച്ചു.

ജിഷ്‌ണുവിന്റെ മരണത്തിനുശേഷം ഇത്രയുംദിവസം പിന്നിട്ടിട്ടും കേസില്‍ ആരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രധാന പ്രതിയെന്ന്‌ ആരോപിക്കപ്പെടുന്ന നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൃഷ്‌ണദാസിന്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക