Image

ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി

എ.സി. ജോര്‍ജ് Published on 26 March, 2017
ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി
ഹ്യൂസ്റ്റന്‍: സെന്റ്‌ജോസഫ്‌സീറൊ മലബാര്‍കത്തോലിക്കാഫൊറോനാ പള്ളിയില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെതിരുനാളും ഇടവക ജനങ്ങളുടെസ്വപ്ന സാക്ഷാത്കാരവുമായസെന്റ്‌ജോസഫ്ഹാളിന്റെവെഞ്ചരിപ്പും നടത്തി. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്തിനിര്‍ഭരങ്ങളായ ചടങ്ങുകള്‍ നടന്നത്.

മാര്‍ച്ച് 19-ാം തിയ്യതിയിലെ ആഘോഷമായതിരുനാള്‍ സമൂഹബലിയില്‍ഷിക്കാഗൊസീറൊ മലബാര്‍ കത്തോലിക്കാരൂപതാ അദ്ധ്യക്ഷന്‍ മാര്‍ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരുന്നു. ദിവ്യബലിക്കുശേഷംമുത്തുകുടകളുംചെണ്ടമേളവുംമറ്റുവാദ്യഘോഷങ്ങളുംകൊടിതോരണങ്ങളുമായി ഭക്തിസംഗീത സാന്ദ്രവുമായ അന്തരീക്ഷത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെഉള്‍പ്പടെമറ്റ് വിശുദ്ധരുടെ തിരുസ്വരൂപങ്ങളുംവഹിച്ചുകൊണ്ടുള്ളതിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ആബാലവൃദ്ധം ജനങ്ങളാണ് പങ്കെടുത്തത്. തിരുനാള്‍ ചടങ്ങുകള്‍ക്കുശേഷം പുതിയതായി പണിതീര്‍ത്ത സെന്റ്‌ജോസഫ്ഹാളിന്റെ കൂദാശയുംഉല്‍ഘാടനവുമായിരുന്നു. പള്ളി അങ്കണത്തിലെത്തിയവിശിഷ്ടാതിഥികളെ ഇടവകയിലെമഹിളകള്‍ താലപ്പൊലിയോടെസെന്റ്‌ ജോസഫ്ഹാളിന്റെകവാടത്തിലേക്കാനയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ജേക്കബ് അങ്ങാടിയത്തുംമറ്റ്‌വിശിഷ്ടവ്യക്തികളും നാടമുറിച്ചതോടെസന്നിഹിതരായവര്‍ ഹാളിലെത്തി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെഹാളിന്റെകൂദാശ നടത്തി.
ഭദ്രദീപം കൊളുത്തിയതിനു ശേഷം പൊതുയോഗമാരംഭിച്ചു. യോഗത്തിന് ഇടവകവികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതമാശംസിച്ചു പ്രസംഗിച്ചു.രൂപതാധ്യക്ഷന്‍ മാര്‍ജേക്കബ്അങ്ങാടിയത്ത്ഉല്‍ഘാടന പ്രസംഗം നടത്തി. രൂപതാസഹായമെത്രാന്‍ മാര്‍ജോയിആലപ്പാട്ട്, ഫാദര്‍വില്‍സന്‍ ആന്റെണി, മിസൗറിസിറ്റിമേയര്‍ അലന്‍ഓവന്‍, സ്റ്റാഫോര്‍ഡ്‌സിറ്റിമേയര്‍ ലിയോനാര്‍ഡ്‌സ്കര്‍സെല്ലതുടങ്ങിയസിവിക് അധികാരികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ജനങ്ങളുടെചിരകാലഅഭിലാഷമായിരുന്ന സെന്റ്‌ജോസഫ്ഓഡിറ്റോറിയംയാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പ്രശംസാഫലകം നല്‍കി ആദരിച്ചു. ഇടവക ട്രസ്റ്റി പ്രിന്‍സ് ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തിസംസാരിച്ചു.

തുടര്‍ന്ന്‌സെന്റ്‌ജോസഫ്ഹാളിന്റെസ്റ്റേജ് കര്‍ട്ടന്‍ ഉയര്‍ന്നതോടെഅവിടത്തെ പ്രഥമകലോപഹാരവുംവിരുന്നുംഒന്നൊന്നായിഒഴുകിഎത്തുകയായിരുന്നു. സന്നിഹിതരായകാണികളുടേയും ശ്രോതാക്കളുടേയും നിലക്കാത്ത ഹര്‍ഷാരവങ്ങളും കയ്യടികളുംഎങ്ങുംമുഖരിതമായിരുന്നു.

ഇടവകാംഗങ്ങളായകൊച്ചുകുട്ടികളുംമുതിര്‍ന്നവരുമടങ്ങുന്ന കലാകാരന്മാരുംകലാകാരികളും നൃത്തം, സംഗീതം, കോമഡിസ്കിറ്റ്, കലാശില്‍പ്പങ്ങള്‍, ദൃശ്യാവിഷ്കാരങ്ങള്‍ എല്ലാംകോര്‍ത്തിണക്കിയ വൈവിധ്യമേറിയകലാപ്രകടനങ്ങള്‍ എന്തുകൊണ്ടുംമികവു പുലര്‍ത്തി. പാരിഷ്കൗണ്‍സില്‍അംഗങ്ങള്‍, ദേവാലയത്തിലെവിവിധ ഭക്തസംഘടന അംഗങ്ങള്‍, കന്യാസ്ത്രീ സിസ്റ്റേര്‍സ്, ഇടവകയൂത്ത് പ്രതിനിധികള്‍ എല്ലാം പരിപാടികളുടെവിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ജെറില്‍ജോസഫ്, ജിനി മാത്യു, സജിനി തെക്കേല്‍തുടങ്ങിയയുവജന പ്രതിനിധികള്‍ കലാപരിപാടികള്‍ക്ക് നേതൃത്വംകൊടുത്തു. വിവിധ മീഡിയ പ്രതിനിധികളുംഎത്തിയിരുന്നു. പരിപാടിയുടെമീഡിയാകോര്‍ഡിനേറ്ററായിഐസക്ക്‌വര്‍ഗീസ് പുത്തനങ്ങാടി പ്രവര്‍ത്തിച്ചു. ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ ഒരു വമ്പിച്ച ജനതതിയാണ്ആഘോഷങ്ങള്‍ക്കെത്തിയത്. സ്‌നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ പര്യവസാനിച്ചത്.
ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തിഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തിഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തിഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തിഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തിഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക