Image

സാന്‍ഫ്രാന്‍സിസ്‌കോയില്‍ 'ദിലീപ് ഷോ' വന്‍വിജയമാവും

ജയിംസ് വര്‍ഗീസ് Published on 26 March, 2017
സാന്‍ഫ്രാന്‍സിസ്‌കോയില്‍ 'ദിലീപ് ഷോ' വന്‍വിജയമാവും
കാലിഫോര്‍ണിയ: സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം മെയ് 5ന് സംഘടിപ്പിയ്ക്കുന്ന 'ദിലീപ് ഷോ 2017' വന്‍വിജയമാവുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് സെക്രട്ടറി ഗോപകുമാറും അറിയിച്ചു.

ദിലീപ്-കാവ്യ വിവാഹത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയായില്‍ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും കലാസ്വാദകരെ ഇതൊന്നും ബാധിച്ചിട്ടില്ല.

മിമിക്രി രംഗത്തും, സ്‌റ്റേജ് ഷോകളിലും, സിനിമാ രംഗത്തും തിളങ്ങുന്ന നാദിര്‍ഷായുടെ നേതൃത്വത്തിലാണ് മെഗാ ഷോ സംവിധാനം ചെയ്തിരിയ്ക്കുന്നത്.

മിമിക്രി രംഗത്തു നിന്നും മലയാള ചലച്ചിത്ര വേദിയിലെത്തി 150-ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് ജനപ്രിയ നായകനായ ദിലീപിന്റെ നേതൃത്വത്തില്‍ 25 ഓളം കലാപ്രതിഭകളാണ് അമേരിയ്ക്കയിലും കാനഡയിലുമായി നടക്കുന്ന മെഗാ ഷോ കലാ സമ്പന്നമാക്കാനെത്തുന്നത്. ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന യു.ജി.എം. എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് മെഗാഷോ സ്‌പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നത്.

ദിലീഷ്, നാദിര്‍ഷാ, കാവ്യാമാധന്‍, നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, റിമിടോമി, ഹരിശ്രീ യൂസഫ്, സുധീര്‍ പറവൂര്‍, ഏലൂര്‍ ജോര്‍ജ്, സ്വസ്തിക, സമത്, വിനോദ്, ശ്രീജിത്ത്, ശരത്ത്, അനില്‍ കുമ്പനാടന്‍, റോഷന്‍ ചിറ്റൂര്‍, സുനില്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയ കലാ പ്രതിഭകള്‍ ഈ വര്‍ഷത്തെ മെഗാ ഷോയ്ക്ക് മാറ്റുകൂട്ടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

മെയ് 5 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ദിലീപ് ഷോയ്ക്ക് ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അറിയിച്ചു. ടിക്കറ്റിനായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

(408) 829- 1888, (650) 826-4632, (650) 743-1151, (650) 759-6364

സാന്‍ഫ്രാന്‍സിസ്‌കോയില്‍ 'ദിലീപ് ഷോ' വന്‍വിജയമാവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക