Image

ജയലളിതയുടെ മകനാണെന്ന്‌ അവകാശപ്പെട്ട യുവാവ്‌ കുടുങ്ങി

Published on 27 March, 2017
ജയലളിതയുടെ മകനാണെന്ന്‌ അവകാശപ്പെട്ട യുവാവ്‌ കുടുങ്ങി


ചെന്നൈ: അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയ ഈറോഡ്‌ സ്വദേശി കൃഷ്‌ണമൂര്‍ത്തിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ മദ്രാസ്‌ ഹൈക്കോടതി പൊലീസിനോട്‌ ആവശ്യപ്പെട്ടു. 

 ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്നും പോയസ്‌ ഗാര്‍ഡനടക്കം അമ്മയുടെ സ്വത്തുവകള്‍ തനിക്ക്‌ ലഭിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ യുവാവ്‌ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ അറസ്റ്റടക്കം കാര്യങ്ങളിലേക്ക്‌ നീങ്ങാന്‍ കോടതി പൊലീസിനോട്‌ പറഞ്ഞത്‌. 

കോടതി നേരത്തെ തന്നെ പിടിച്ച്‌ ജയിലില്‍ അടയ്‌ക്കുമെന്ന്‌ യുവാവിനെ വിരട്ടിയിരുന്നു. തന്റെ രക്ഷിതാക്കളുടെ വില്‍പത്രമെന്ന്‌ പറഞ്ഞ്‌ രേഖകളും കൃഷ്‌ണമൂര്‍ത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജയലളിതയുടേയും തമിഴ്‌നടന്‍ ശോഭന്‍ ബാബുവിന്റേയും മകനാണെന്ന്‌ അവകാശപ്പെട്ടാണ്‌ യുവാവ്‌ മദ്രാസ്‌ ഹൈക്കോടതിക്ക്‌ മുന്നിലെത്തിയത്‌. തനിക്ക്‌ സുരക്ഷ ഉറപ്പാക്കണമെന്നും അമ്മയുടെ സ്വത്തുക്കള്‍ നല്‍കണമെന്നു ആവശ്യപ്പെട്ട്‌ ജയലളിതയ്‌ക്ക്‌ ഒപ്പമുള്ള ഫോട്ടോയും യുവാവ്‌ ഹാജരാക്കിയിരുന്നു. ഇത്‌ ഫോട്ടോഷോപ്പാണെന്ന്‌്‌ പ്രഥമദൃഷ്ട്യാ വ്യക്തമാകുകയും ചെയ്യും.

വില്‍പത്രം അടക്കം വ്യാജരേഖ ചമച്ചതിന്‌ യുവാവിനെതിരെ അറസ്റ്റടക്കം നടപടി സ്വീകരിക്കാനാണ്‌ ജസ്റ്റിസ്‌ ആര്‍ മാധവന്‍ ഉത്തരവിട്ടത്‌. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്‌ മാത്രമല്ല വ്യാജരേഖ ചമയ്‌ക്കുകയും ചെയ്‌തുവെന്ന്‌ കോടതി പറഞ്ഞു.

ജയലളിതയുടെ സുഹൃത്തായ വനിതമണിയുടെ വീട്ടില്‍ ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ്‌ താന്‍ ജീവിക്കുന്നതെന്ന്‌ യുവാവ്‌ പറഞ്ഞിരുന്നു. ദത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ അടക്കം ജയയുടെ മകനാണെന്ന്‌ തെളിയിക്കാന്‍ ചില രേഖകളും കൃഷ്‌ണമൂര്‍ത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. 

ഈ രേഖകള്‍ കെട്ടിചമച്ചതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജസ്റ്റീസ്‌ മഹാദേവന്‍ യുവാവിനെതിരെ പൊട്ടിത്തെറിച്ചത്‌.
ഈ രേഖകള്‍ കണ്ടാല്‍ എല്‍കെജി വിദ്യാര്‍ത്ഥിക്ക്‌ പോലും മനസിലാകും കെട്ടിചമച്ചതാണെന്ന്‌. പബ്ലിക്‌ ഡൊമെയ്‌നില്‍ നിന്നുള്ള ഒരു ഫോട്ടോയാണ്‌ നിങ്ങള്‍ സമര്‍പ്പിച്ചിരുന്നത്‌. 

കോടതിയില്‍ കേറി വന്ന്‌ ആര്‍ക്കും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാമെന്നാണോ നിങ്ങള്‍ കരുതുന്നത്‌? ഇയാള്‍ രേഖകള്‍ കെട്ടിച്ചമച്ചിരിക്കുകയാണ്‌.


അന്വേഷണത്തില്‍ യുവാവിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും കോടതിയില്‍ െ്രെകംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തതോടെയാണ്‌  യുവാവ്‌ പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക