തിരുവനന്തപുരം: അധികാരത്തിലേറിയതിനു പിന്നാലെ രണ്ടാമത്തെ മന്ത്രിക്കും രാജി
വയ്ക്കേണ്ടി വന്നത് എല്‍ഡിഎഫിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
മന്ത്രിമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകായാണ് സിപിഎം സംസ്ഥാന
കമ്മിറ്റി. അതാതു വകുപ്പുകളുടെ കാര്യത്തില്‍ മന്ത്രിമാര്‍ക്ക് ജാഗ്രത വേണമെന്നാണ്
കമ്മിറ്റിയുടെ നിര്‍ദേശം. പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം
മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
മന്ത്രിമാരുടെ പരിപാടികള്‍
ജില്ലാകമ്മിറ്റികളെ അറിയിക്കുന്ന കാര്യത്തിലും പേഴ്സനല്‍ സ്റ്റാഫുകളെ
നിരീക്ഷിക്കുന്ന കാര്യത്തിലും മന്ത്രിമാര്‍ വീഴ്ച വരുത്തരുതെന്ന് സിപിഎം സംസ്ഥാന
സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണന് വ്യതമാക്കി.