Image

കെ.എസ്.യു.വിന്റെ അമരത്തേക്ക് കെ.എം. അഭിജിത്

Published on 27 March, 2017
കെ.എസ്.യു.വിന്റെ അമരത്തേക്ക് കെ.എം. അഭിജിത്
കോഴിക്കോട്:  കെ.എസ്.യു.വിന്റെ അമരത്തേക്ക് കെ.എം. അഭിജിത്.   കെ.എസ്.യു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 'ഐ' ഗ്രൂപ്പിലെ വി.പി.അബ്ദുള്‍ റഷീദിനെ 1976 വോട്ടുകള്‍ക്കാണ് 'എ' ഗ്രൂപ്പ് പ്രതിനിധിയായ അഭിജിത് തോല്പിച്ചത്. നിലവില്‍ കെ.എസ്.യു. സംസ്ഥാന സെക്രട്ടറിയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരിക്കെ സംഘടിപ്പിച്ച ജോബ്‌ഫെയറിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭ്യമാക്കിയത് അഭിജിത്തിനെ ശ്രദ്ധേയനാക്കി. കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ ഒട്ടേറെ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വംനല്‍കി.

പാമ്പാടി നെഹ്‌റു കോളേജ് സമരവും ലോ അക്കാദമി സമരവുമുള്‍പ്പെടെയുള്ള വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്ക് നായകത്വം വഹിച്ച അഭിജിത് സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് ജയില്‍വാസമനുഷ്ഠിച്ചു. ഇപ്പോള്‍ ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജില്‍ എം.എ. മലയാളം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക