Image

സര്‍ക്കാറിെന്റ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് സി.പി.എം

Published on 27 March, 2017
സര്‍ക്കാറിെന്റ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് സി.പി.എം
തിരുവനന്തപുരം: കേന്ദ്രഭരണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിെന്റ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിെന്റ പ്രത്യാഘാതം ഓരോ മേഖലകളിലും പ്രതിഫലിക്കുന്നു. കേന്ദ്രം സംസ്ഥാനത്തിെന്റ പൊതുവിതരണ സമ്പ്രദായം തകര്‍ത്തു. അതിനാല്‍ വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയാനുള്ള ശക്തമായ നടപടി സ്വീകരിക്കണം.

 ഇന്ത്യക്ക് മാതൃകയാകുന്ന നടപടികളാണ് നടപ്പിലാക്കേണ്ടത്. ഒരു പഞ്ചായത്തില്‍ ഒരു പദ്ധതിയെങ്കിലും പാര്‍ട്ടി മുന്‍കൈയെടുത്ത് നടപ്പിലാക്കണം.

അഴിമതി ആരോപണത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നതാണ് സംസ്ഥാന സമിതിയുെട തീരുമാനമെന്നും കോടിയേരി അറിയിച്ചു.

ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് രാജിവെച്ച ശശീന്ദ്രന് പകരം മന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് എന്‍.സി.പിയാണ്. സി.പി.എം മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്ന് കോടിയേരി പറഞ്ഞു. എസ്.എസ്.എല്‍.സി ഗണിത പരീക്ഷയെ കുറിച്ച് ആക്ഷേപത്തില്‍ വസ്തുത ഉണ്ടെന്ന് മനസിലായതിെന്റ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. ആക്ഷേപം മുഖവിലക്കെടുത്തു. തെറ്റുതിരുത്തുകയാണ് ശരിയിലേക്കുള്ള വഴിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക