Image

വാര്‍ത്തക്ക് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍

Published on 27 March, 2017
വാര്‍ത്തക്ക് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍
തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണം പുറത്തുവന്ന വാര്‍ത്തക്ക് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍. വാര്‍ത്തക്ക് പിന്നിലെ അസ്വാഭാവികത അന്വേഷിക്കണമെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗൂഢാലോചന എന്ന വാക്കല്ല ഉപയോഗിക്കാനാഗ്രഹിക്കുന്നത്, വാര്‍ത്തക്ക് പിന്നില്‍ അസ്വാഭാവികതയാണുള്ളത്. അത് അന്വേഷിക്കണം. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുേമ്പാള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചര്‍ച്ച ചെയത്ത് തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക