Image

മ്യൂസിക്‌ 247 ക്രിസ്‌ത്യന്‍ സംഗീത ആല്‍ബം 'യാഗം' ത്തില്‍ ശ്രീനിവാസ്‌ ആലപിച്ച ഗാനത്തിന്റെ മേക്കിംഗ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 27 March, 2017
മ്യൂസിക്‌ 247  ക്രിസ്‌ത്യന്‍ സംഗീത ആല്‍ബം  'യാഗം' ത്തില്‍ ശ്രീനിവാസ്‌ ആലപിച്ച ഗാനത്തിന്റെ മേക്കിംഗ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ക്രിസ്‌തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബമായ `യാഗം'ത്തില്‍ ശ്രീനിവാസ്‌ ആലപിച്ച പാട്ടിന്റെ മേക്കിംഗ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. 

`നന്മ തന്‍ വാനമേ' എന്ന്‌ തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനത്തിന്‌ ഈണം നല്‍കിയിരിക്കുന്നത്‌ ഷൈനു ആര്‍ എസ്‌ ആണ്‌. പൂവച്ചല്‍ ഖാദറുടേതാണ്‌ വരികള്‍.

`നന്മ തന്‍ വാനമേ' ഗാനത്തിന്റെ മേക്കിംഗ്‌ വീഡിയോ Muzik247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=HIELb54CfwA

അടുത്ത്‌ തന്നെ പുറത്തിറങ്ങുന്ന 'യാഗം' ആല്‍ബത്തില്‍ ഷൈനു ആര്‍ എസ്‌ സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്‌.

 പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്‌, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ്‌ കുര്യന്‍, ഗൗരി ലക്ഷ്‌മി, ഷൈനു ആര്‍ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. 

പൂവച്ചല്‍ ഖാദര്‍, സന്തോഷ്‌ വര്‍മ്മ, റവ. ഡി ജെ അജിത്‌ കുമാര്‍, രാജു ചേന്നാട്‌, ശ്രീപാര്‍വ്വതി, അനൂപ്‌ മുകുന്ദന്‍, പുഷ്‌പ ജയന്‍ എന്നിവരാണ്‌ ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്‌. 

അമ്മ മീഡിയ (Amma Media) നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍ മ്യൂസിക്‌247നാണ്‌.

'യാഗം' ആല്‍ബത്തിന്റെ ട്രൈലെര്‍ 
മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=bFoQpwLduiQ


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക