Image

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം -മോഹന്‍ലാലിന്റെ 'ഒടിയന്‍' ഒരുങ്ങുന്നു

Published on 27 March, 2017
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം -മോഹന്‍ലാലിന്റെ 'ഒടിയന്‍' ഒരുങ്ങുന്നു


കൊച്ചി: മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹന്‍ലാലിന്റെ 'ഒടിയന്‍'എത്തുന്നു. മായികക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മിക്കുന്നത്‌. 

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ്‌'ഒടിയന്‍'. 


പ്രശസ്‌ത പരസ്യചിത്രസംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഒടിയന്‍'. ദേശീയഅവാര്‍ഡ്‌ നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്‌ണനാണ്‌ തിരക്കഥ. മഞ്‌ജുവാര്യരാണ്‌ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 

ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ തെന്നിന്ത്യന്‍ സിനിമയിലെ കരുത്തുറ്റ നടന്‍ പ്രകാശ്‌ രാജ്‌ ആണ്‌. ബോളിവുഡില്‍നിന്നുള്ള ഒരു വമ്പന്‍താരവും ചിത്രത്തിലെ സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനെത്തും. ചിത്രത്തിന്റെ അണിയറയില്‍ ഇന്ത്യന്‍സിനിമയിലെ കരുത്തുറ്റ സാങ്കേതികവിദഗ്‌ദ്ധരാണ്‌.

സാബുസിറിലാണ്‌ പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്‌ ഇന്ത്യന്‍ സിനിമയിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ഹെയ്‌ന്‍ ആണ്‌. ഷാജികുമാറാണ്‌ ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. ശ്രീകര്‍ പ്രസാദാണ്‌ എഡിറ്റിങ്‌. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു.

 ലക്ഷ്‌മിശ്രീകുമാറിന്റേതാണ്‌ ഗാനരചന. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട്‌ഡിസൈനര്‍ സതീഷാണ്‌ ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ്‌ കലാസംവിധായകന്‍. സിദ്ധു പനയ്‌ക്കല്‍, സജി കെ ജോസഫ്‌ എന്നിവരാണ്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക