ആദം ജോണ്‍ പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോ ഹരമായ പശ്ചാത്തലത്തില്‍ ജിനു
എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോണിന്റെ ഷൂട്ടിംഗ് കൊച്ചി,
തിരുവല്ല എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു.
മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തന്
എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. ഭാവന,
മിസ്റ്റി ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികമാര്‍.
പ്രശസ്ത തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം
കൂടിയാണിത്.
പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ
ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനാണ് ജിനു എബ്രഹാം.