Image

ഞരമ്പ് രോഗികള്‍ ന്യൂനപക്ഷമല്ല; പാര്‍വതി

Published on 27 March, 2017
ഞരമ്പ് രോഗികള്‍ ന്യൂനപക്ഷമല്ല; പാര്‍വതി
സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നവര്‍ കൂടി വരികയാണെന്ന് നടി പാര്‍വതി. ഞരമ്പ് രോഗികള്‍ ചെറു ന്യൂനപക്ഷമല്ല. ഇത് തന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണെന്നും നടി പറയുന്നു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനുള്ളില്‍ നിന്നും പുറത്ത് നിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും ‘ലൈംഗിക ആനുകൂല്യങ്ങള്‍’ അവകാശം പോലെ ചോദിക്കുന്നവരെ നേരിട്ടിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബവും ചുറ്റുമുള്ള സമൂഹവും നീയൊരു സ്ത്രീയാണ് എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്. താന്‍ ആദ്യമൊരു വ്യക്തിയാണ്, എന്നിട്ടേ ഒരു സ്ത്രീ ആകുന്നുള്ളൂ. പുരുഷന്‍മാര്‍ എന്നെ സംബന്ധിച്ച് പുരുഷന്‍മാരല്ല. അവര്‍ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോള്‍ അവരെ സംശയ കണ്ണോടെയല്ല താന്‍ കാണുന്നത്. അവരുടെ പ്രവര്‍ത്തിയില്‍ നിന്നാണ് ഓരോരുത്തരേയും താന്‍ വിലയിരുത്താറുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കളെ വ്യക്തിയെന്നതില്‍ ഉപരി താരമായി മാത്രമാണ് ഏവരും കാണുന്നത്. ക്യാമറയുടെ മുമ്പില്‍ എല്ലാവരും തുല്യരാണ്. തന്റെ തുറന്നുപറച്ചിലുകളില്‍ സിനിമാ ലോകത്തിന്റെ പ്രതികരണം എന്തെന്ന് അറിയില്ല. ആത്മവിശ്വാസമുള്ള സ്ത്രീകള്‍ വരുമ്പോഴാണ് അത് അഹങ്കാരമായി മാറുന്നതെന്നും പാര്‍വതി ഓര്‍മിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക