Image

അമലാ പോളിനെതിരെ സോഷ്യല്‍ മീഡിയ; ബുദ്ധന്റെ മുഖത്ത് ചവിട്ടിയുള്ള യോഗ വേണ്ട

Published on 27 March, 2017
അമലാ പോളിനെതിരെ സോഷ്യല്‍ മീഡിയ; ബുദ്ധന്റെ മുഖത്ത് ചവിട്ടിയുള്ള യോഗ വേണ്ട
താരസുന്ദരി അമലാ പോളിന്റെ യോഗ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മാത്രമല്ല ഉടന്‍ തന്നെ ചെന്നൈയിലും കൊച്ചിയിലും യോഗഫിറ്റ്‌നെസ്സ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം.

കഴിഞ്ഞ ദിവസം പങ്കുവെച്ച ചില ഫോട്ടോകള്‍ അമലയെ കുഴിയില്‍ ചാടിച്ചിരിക്കുകയാണ്. യോഗ ചിത്രങ്ങളിലൊന്നില്‍ ശീര്‍ഷാസനത്തില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്നത് ഒരു ബുദ്ധ ചിത്രത്തിലാണ്. ഇത് യോഗാ അഭ്യാസികളെയും ആരാധകരെയും ഒരേ പോലെ ചൊടിപ്പിച്ചു.

ചിത്രം പുറത്തു വന്നയുടന്‍ യോഗ ചെയ്യുന്നതൊക്കെ കൊള്ളാം പക്ഷേ ഇത്രയും അനാദരവായി ബുദ്ധ ചിത്രത്തിന്റെ മുഖത്ത് കാലു കയറ്റി വെച്ചു വേണ്ടയെന്നാണ് അമലയ്ക്കുള്ള നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക