Image

സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ഏപ്രില്‍ 2-ന് സ്വീകരണം

ബിജു ഉമ്മന്‍ Published on 27 March, 2017
സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ഏപ്രില്‍ 2-ന് സ്വീകരണം
ന്യൂയോര്‍ക്ക്: സി.എസ്.ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.

ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച St. Johns University Auditorium (8000 Utopia Parkway, Queens, NY 11429-ത്തില്‍ വെച്ച് രാവിലെ 10-ന് സ്‌തോത്ര ശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുര്‍ബാനയ്ക്ക് അഭിവന്ദ്യ മോഡറേറ്റര്‍ തിരുമേനി നേതൃത്വം നല്‍കും.

ആരാധനയ്ക്കുശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ പൗരപ്രമുഖരും സഭാ നേതാക്കളും പങ്കെടുക്കുന്നതാണ്. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും. യു.എസ്.എയിലെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തിലാണ് ഈ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ബിജു ഉമ്മന്‍ അറിയിച്ചതാണിത്.
സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ഏപ്രില്‍ 2-ന് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക