Image

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ യോഗി ആദിത്യനാഥ്‌

Published on 28 March, 2017
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ യോഗി ആദിത്യനാഥ്‌

ലക്‌നൗ: അയോധ്യയിലെ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇതിനായി താന്‍ മുന്‍കൈയെടുക്കുമെന്ന്‌ അദ്ദേഹം മനോരമ ന്യൂസിനോട്‌ പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി മധ്യസ്ഥ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ താന്‍ മുന്‍കൈയെടുക്കും. ഇതിനായി സമവായമുണ്ടാക്കും. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച്‌ സമാധാന പൂര്‍വമായ തീരുമാനമെടുക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.



ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നിട്ടിറങ്ങും. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും യോഗി പറഞ്ഞു.



അയോധ്യ വിഷയം വൈകാരികത നിറഞ്ഞതാണെന്നും കോടതിക്ക്‌ പുറത്തുവച്ച്‌ അക്കാര്യത്തില്‍ ശാശ്വതമായ തീരുമാനമെടുക്കണമെന്നും കഴിഞ്ഞാഴ്‌ച സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ നിര്‍ദേശിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക