Image

കിഷോറിനെതിരെ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള

Published on 28 March, 2017
കിഷോറിനെതിരെ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി  ചാര്‍മിള
 കോഴിക്കോട്‌: കൈരളി ചാനലിന്റെ ജെബി ജംഗ്‌ഷന്‍പരിപാടിയില്‍ പ്രശസ്‌ത നടി ചാര്‍മിള തന്റെ ആദ്യ വിവാഹത്തെക്കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ നിലയ്‌ക്കുന്നില്ല. സീരിയല്‍ താരം കിഷോര്‍ സത്യയുമായുള്ള വിവാഹത്തേയും വേര്‍പിരിയലിനേയും കുറിച്ചായിരുന്നു ചാര്‍മിളയുടെ തുറന്നു പറച്ചില്‍.

 ചാര്‍മിള ഭീഷണിപ്പെടുത്തായാണ്‌ വിവാഹരജിസ്റ്ററില്‍ തന്നെക്കൊണ്ട്‌ ഒപ്പുവെയ്‌പ്പിച്ചത്‌ എന്നായിരുന്നു കിഷഏര്‍ സത്യയുടെ വാദം. എന്നാല്‍ വീണ്ടും കിഷോറിനെതിരെ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്‌ ചാര്‍മിള.

 1995ലാണ്‌ കിഷോര്‍ സത്യയും താനും തമ്മിലുള്ള വിവാഹം നടന്നതെന്ന്‌ ചാര്‍മിള പറയുന്നു. അന്ന്‌ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു താന്‍. വെറും അസിസ്റ്റന്‍ഡ്‌ ഡയറക്ടര്‍ ആയിരുന്ന കിഷോര്‍ സത്യയെ ഭീഷണിപ്പെടുത്തി കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലായിരുന്നു. 


എത്രയോ പ്രശസ്‌ത നടന്മാരും സംവിധായകരും അന്നുണ്ടായിരുന്നു. ജയറാം, വിനീത്‌ പോലുള്ള പ്രശസ്‌തരെ തനിക്ക്‌ ബ്ലേഡ്‌ കാണിച്ച്‌ ഭീഷണിപ്പെടുത്താമായിരുന്നില്ലേ. ഒരാള്‍ക്ക്‌ വേണ്ടി മരിക്കാന്‍ ബ്ലേഡ്‌ എടുത്തു എന്നത്‌ സത്യമാണ്‌. പക്ഷേ എല്ലാവര്‍ക്കും വേണ്ടി മരിക്കാന്‍ ബ്ലേഡ്‌ എടുക്കുന്നവളല്ല ചാര്‍മിള.

 ഒരു ബ്ലേഡ്‌ താന്‍ കാണിച്ചാല്‍ ഇല്ലാതാവുന്ന ധൈര്യമേ കിഷോര്‍ സത്യയ്‌ക്കുള്ളൂ എന്നും ചാര്‍മിള ചോദിക്കുന്നു. കിഷോര്‍ പറഞ്ഞത്‌ പോലെ ബ്ലേഡ്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ വിവാഹം നടത്തിയത്‌ എങ്കില്‍ കല്യാണ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കേണ്ടത്‌ എന്നും ചാര്‍മിള ചോദിക്കുന്നു. 

 കല്യാണ ഫോട്ടോയില്‍ എങ്ങനെയാണ്‌ കിഷോര്‍ സത്യ സന്തോഷാനായി നില്‍ക്കുന്നത്‌. ഭീഷണിക്ക്‌ വഴങ്ങി കല്യാണം കഴിക്കേണ്ടി വന്ന ഒരാളുടെ മുഖമായിരുന്നില്ല ഫോട്ടോയില്‍ കിഷോര്‍ സത്യയുടേത്‌. അടിവാരം എന്ന ചിത്രത്തിന്റെ സൈറ്റില്‍ വെച്ചാണ്‌ കിഷോര്‍ തന്നോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയത്‌.

പിന്നീട്‌ ഇരുവരും വിവാഹിതരായി. തനിക്ക്‌ സിനിമയോട്‌ താല്‍പര്യമില്ലാതെയായി. കുടുംബിനിയാവാനായിരുന്നു ഇഷ്ടം. വിവാഹം കഴിഞ്ഞ്‌ നാലുവര്‍ഷത്തോളം തങ്ങള്‍ ഒരുമിച്ച്‌ കഴിഞ്ഞിരുന്നില്ല. ഷാര്‍ജയില്‍ വെച്ചാണ്‌ തങ്ങള്‍ വിവാഹ ജീവിതം ആരംഭിച്ചത്‌. ഒരുമാസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയായി.

 അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ്‌ താന്‍ കണ്ടത്‌. കുഞ്ഞിനെ കൊല്ലാന്‍ വയറിന്‌ ചവുട്ടി. അയാളെ പേടിച്ച്‌ താന്‍ അപ്പാര്‍ട്ട്‌മെന്റിലൂടെ ഓടിയിട്ടുണ്ട്‌. ഗര്‍ഭിണിയായ തന്നെക്കൊണ്ട്‌ കാശിന്‌ വേണ്ടി അയാള്‍ സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ്‌ വരെ ചെയ്യിച്ചുവെന്ന്‌ ചാര്‍മിള ആരോപിക്കുന്നു.

 കിഷോര്‍ സത്യയുടെ ഉപദ്രവം വഴിയാണ്‌ തന്റെ ഗര്‍ഭപാത്രത്തില്‍ തുള വിണത്‌. പീഡനം അതിര്‌കടന്നതോടെ താന്‍ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി. ഇനിയെങ്കിലും സ്വഭാവം മാറുമെന്ന്‌ കരുതിയാണ്‌ ഷാര്‍ജയിലേക്ക്‌ തിരികെ ചെന്നത്‌. 

പക്ഷേ അവിടെ കണ്ടത്‌ മറ്റൊരു ഞെട്ടിക്കുന്ന കാഴ്‌ചയാണ്‌. 
 കിഷോര്‍ സത്യ മറ്റൊരു സ്‌ത്രീയുമായി പ്രണയത്തിലായിരുന്നു. ഇതിനപ്പുറം തനിക്ക്‌ സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അതോടെയാണ്‌ വിവാഹ മോചനം നേടിയത്‌. വിവാഹം ചെയ്യാന്‍ ബ്ലേഡ്‌ എടുത്ത്‌ ഭീഷണിപ്പെടുത്തിയെങ്കില്‍ വേര്‍പിരിഞ്ഞപ്പോഴും അത്‌ ചെയ്യുമായിരുന്നല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക