Image

പൃഥ്വിയുടെ നായികയായി മഞ്ജു വാര്യര്‍

Published on 28 March, 2017
പൃഥ്വിയുടെ നായികയായി മഞ്ജു വാര്യര്‍
മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്നു. കെ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിയുടെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നതത്രെ. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

നേരത്തേ പ്രിഥ്വിരാജ് നായകനായ പാവാടയില്‍ അതിഥി വേഷത്തില്‍ മഞ്ജുവാര്യര്‍ എത്തിയിരുന്നു. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ബണ്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വേണു ഇപ്പോള്‍. അതിനു ശേഷമാകും ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക