Image

ഫാ. മുളങ്ങാട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രില്‍ 7,8,9 തീയതികളില്‍ റോക്‌ ലന്‍ഡ്‌ സീറോ മലബാര്‍ പള്ളിയില്‍

Published on 28 March, 2017
ഫാ. മുളങ്ങാട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രില്‍ 7,8,9 തീയതികളില്‍ റോക്‌ ലന്‍ഡ്‌ സീറോ മലബാര്‍ പള്ളിയില്‍
റോക്‌ ലന്‍ഡ്‌: പ്രശസ്‌ത വാഗ്മിയും ധ്യാനഗുരുവുമായ ഫാ. ജോസ്‌ മുളങ്ങാട്ടില്‍ എം സി ബി എസ്‌ നയിക്കുന്ന നോമ്പുകാല നവീകരണധ്യാനം ഏപ്രില്‍ 7,8,9 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍), റോക്‌ ലന്‍ഡ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ വച്ച്‌ നടത്തപ്പെടുന്നു. 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടക്കുന്നു.

ഏഴാം തീയതി വൈകുന്നേരം 5.30 മുതല്‍ രാത്രി 9 മണി വരെ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും. 

ശനിയാഴ്‌ച രാവിലെ 9 മണിമുതല്‍ 4 മണി വരെയും ഞായറാഴ്‌ച 11 മണി മുതല്‍ 5 മണിവരെയുമാണ്‌ കുര്‍ബാനയും വചനപ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നത്‌. 

ആത്മവിശുദ്ധീകരണത്തിനായി ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി. ഫാ. തേദേവൂസ്‌ അരവിന്ദത്ത്‌ എല്ലാവരേയും സ്വാഗതം ചെയ്‌തു. 

വിവരങ്ങള്‍ക്ക്‌: 845 490 9307, 845 354 7307, 
റോയി ജോസഫ്‌: 914 419 2017
ഷാജി ജോസഫ്‌: 917 660 0381
(മൂന്നു ദിവസവും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്‌.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക